ഇന്ത്യയിൽ മലിനീകരണം കുറക്കുന്നതിന് വേണ്ടി 2020 ലാണ് ബി എസ് 6 മലിനീകരണ ചട്ടം നിലവിൽ വരുന്നത്. മൂന്ന് വർഷങ്ങൾക്കിപ്പുറം ഇതാ ബി എസ് 6 ൻറെ രണ്ടാമത്തെ സ്റ്റേജിലേക്ക് കടക്കുകയാണ്. ഏപ്രിൽ 1, 2023 ൽ നിലവിൽ വരുന്ന പുതിയ മലിനീകരണ നിയമത്തിനായി കമ്പനികൾ ഒരുങ്ങി കഴിഞ്ഞു.
ബി എസ് 6 ൻറെ രണ്ടാം സ്റ്റേജിൽ വരുന്ന പ്രധാന മാറ്റം. ഇപ്പോൾ വാഹനത്തിൻറെ മലിനീകരണം ലാബിൽ ടെസ്റ്റ് ചെയ്തതിന് ശേഷമാണ് റോഡിൽ എത്തിക്കുന്നത്. എന്നാൽ ഏപ്രിൽ 1 മുതൽ വിപണിയിൽ എത്തുന്ന മോഡലുകൾക്ക് ഒ ബി ഡി (ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്സ് ) സെൻസർ കൂടി ഘടിപ്പിക്കും. ഈ ഡിവൈസിൻറെ സഹായത്തോടെ ഇപ്പോൾ പുറത്ത് വിടുന്ന മലിനീകരണത്തിൻറെ അളവ് മീറ്റർ കൺസോളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും.
പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന എം ട്ടി 15 വരവറിയിച്ച് കൊണ്ട് ടൈപ്പ് ഓഫ് അപ്പ്രൂവൽ യമഹ റെജിസ്റ്റർ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വർഷം എത്തിയ എം ട്ടി 15 ന് വലിയ മാറ്റങ്ങൾ ഒന്നും യമഹ നൽകുന്നില്ല. ഡിസൈൻ, ഫീച്ചേ ഴ്‌സ്, സ്പെസിഫിക്കേഷൻ എന്നിവ തുടരുമ്പോൾ. വിലയിൽ 5,000 രൂപയുടെ വരെ വർദ്ധന പ്രതീഷിക്കാം. 2023 എഡിഷനിൽ പുതിയ നിറങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. 1.66 ലക്ഷം രൂപയാണ് കേരളത്തിലെ എം ട്ടി യുടെ ഇപ്പോഴത്തെ എക്സ് ഷോറൂം വില.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം സ്മാർട്ട് കീയുമായി എത്തിയ ആക്റ്റിവയാണ് ഇന്ത്യയിലെ ആദ്യത്തെ ഒ ബി ഡി സെൻസറുമായി എത്തിയ ഇരുചക്രം.
Leave a comment