യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ എം ട്ടി നിരയിലെ ഏറ്റവും ചെറിയ താരമാണ് യൂറോപ്പിൽ ഉള്ളത്. 125 സീരീസ് മോഡലിന് പുതിയ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്. എൻജിനിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. അതിനുള്ള കാരണം അവസാനം പറയാം. അക്‌സെസ്സറിസ് ലിസ്റ്റിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
മുന്നിൽ നിന്ന് തുടങ്ങിയാൽ ഫ്ലാഗ്ഷിപ്പ് താരമായ എം ട്ടി 10 നിന്നോട് ചേർന്ന് നിൽക്കുന്ന ഒരു വിൻഡ് സ്ക്രീൻ നൽകിയിട്ടുണ്ട്. അടുത്ത മാറ്റം വരുന്നത് ക്ലച്ച് , ഗിയർ ലിവറിലാണ്. അഡ്ജസ്റ്റ് ചെയ്യാവുന്ന ഈ ലിവറുകളുടെ നിറം യമഹയുടെ നിറം തന്നെയാണ്.
പിന്നോട്ട് നീങ്ങിയാൽ അലൂമിനിയം ക്രങ്ക്കേസ് കവറിന് ചെറിയൊരു പ്രൊട്ടക്ഷൻ കൂടി നൽകിയിട്ടുണ്ട്. തൊട്ട് പിന്നിൽ മാറ്റത്തിൻറെ ഏറ്റവും വലിയ ഹൈലൈറ്റ് നിൽക്കുന്നത്. കാർബൺ ഫൈബർ ട്ടിപ്പോട് കൂടിയ അക്രയുടെ ഫുൾ സൈസ് എക്സ്ഹൌസ്റ്റ് ആണ് ഇവന്. ഒപ്പം ഏറ്റവും പിന്നിൽ പുതിയ മഡ്ഗാർഡ് എലിമിനേറ്റർ കിറ്റും നൽകിയിട്ടുണ്ട്.

ഇന്ത്യയിലെത്തു പോലെ നേരത്തെ തന്നെ യൂ എസ് ഡി ഫോർക്ക്, ട്രാക്ഷൻ കണ്ട്രോൾ ഇവനിൽ എത്തിയിട്ടുണ്ട്. എന്നാലും യൂറോപ്യൻ വേർഷന് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ ലീഡ് ചെയ്യുന്നുണ്ടെങ്കിലും. ഇപ്പോഴും യൂറോപ്യൻ എഡിഷന് ഹാലൊജൻ ഇൻഡിക്കേറ്റർ തന്നെയാണ്.
സ്പെഷ്യൽ എഡിഷന് വിലയുടെ കാര്യം ഇപ്പോഴും തീരുമാനം ആയിട്ടില്ല. 125 സിസി, ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. എ1 ലൈസൻസുകാർക്ക് വേണ്ടി ഒരുക്കുന്ന ഇവന് 15 പി എസ് കരുത്തും 11.5 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.
ഇന്ത്യയിലുള്ള മറ്റ് മോഡലുകളുടെ ചെറിയ പതിപ്പുകൾ തന്നെയാണ് ഇവൻറെ അവിടത്തെയും എതിരാളി. സി ബി 125, ഡ്യൂക്ക് 125 എന്നിവർക്കൊപ്പം ഇസഡ് 125, ജി എസ് എക്സ് 125 എന്നിങ്ങനെയാണ് എതിരാളികളുടെ ലിസ്റ്റ്.
സോഴ്സ്
Leave a comment