യമഹ എഫ് സി 8 ൻറെ മുൻഗാമി ആയാണ് എം ട്ടി 09, 2024 ൽ എത്തുന്നത്. 2017, 2021 വർഷങ്ങളിൽ പുതിയ മാറ്റങ്ങളുമായി എത്തിയ ഇവന്. ഇതാ രണ്ടു വർഷം പിന്നിടുമ്പോൾ വലിയ അപ്ഡേഷൻ കൊണ്ടുവരുകയാണ് യമഹ.
ഹൈലൈറ്റ്സ്
- റൈഡിങ് എക്സ്പിരിയൻസ് ആണ് മെയിൻ
- സ്പെകിലും, ഇലക്ട്രോണിക്സിലും മാറ്റം
- അധികം വൈകാതെ ഇന്ത്യയിലും
ഡിസൈനിൽ വലിയ മാറ്റങ്ങൾ
രൂപത്തിൽ മാത്രമല്ല സ്പെസിഫിക്കേഷനിലും കാലത്തിനൊപ്പമുള്ള കോലം ഇവൻ മാറിയിട്ടുണ്ട്. എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ എന്ന് നോക്കാം. മുന്നിൽ നിന്ന് തുടങ്ങിയാൽ എം ട്ടി മോഡലുകൾ എല്ലാം വരുന്നത്. ജപ്പാനിലെ യോദ്ധാക്കളെ അടിസ്ഥാനപ്പെടുത്തിയാണ്.

ഇത്തവണത്തെ ഹെഡ്‍ലൈറ്റിൽ അത് തെളിഞ്ഞു കാണാം. കോണാകൃതിയിയാണ് ഹെഡ്‍ലൈറ്റ് സെക്ഷൻ വരുന്നത്. അതിൽ മുകളിൽ ഹെഡ്‍ലൈറ്റും, താഴെ രണ്ടു ഡി ആർ എല്ലുമാണ്. ടാങ്കിൻറെ ഡിസൈനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
അത് തന്നെയാണ് ഇവൻറെ ഹൈലൈറ്റുകളിൽ ഒന്ന്. എം ട്ടി 01 നെ പോലെ അക്കോസ്റ്റിക് വെന്റുകൾ ഇരുവശത്തുമായി നൽകിയിട്ടുണ്ട്. എന്തിനാണ് ഇത് കൊടുത്തിരിക്കുന്നത് എന്ന് ചോദിച്ചാൽ, എം ട്ടി 09 ൻറെ എൻജിൻ നോട്ട് അതി മനോഹരമാണ്. അത് വേഗത കൂടുന്നതിന് അനുസരിച്ച് മാധുര്യം ഏറി വരും.
അത് റൈഡറിന് കൂടുതൽ വ്യക്തതയിൽ കേൾക്കാനാണ് ഈ വെന്റുകൾ വച്ചിരിക്കുന്നത്. റൈഡിങ് പൊസിഷൻ കൂടുതൽ സ്‌പോർട്ടി ആകിയതിനൊപ്പം. എം ട്ടി 09 നിരയിൽ ആദ്യമായി സ്പ്ലിറ്റ് സീറ്റുകളും അതിനടിയിലായി യൂ എസ് ബി ചാർജിങ് സോക്കറ്റുമുണ്ട്.

സ്പെകിലും അപ്‌ഡേഷൻ
ഇതൊക്കെയാണ് ഡിസൈനിലെ മാറ്റങ്ങളെങ്കിൽ, സ്പെസിഫിക്കേഷൻ നോക്കിയാൽ എൻജിൻ സൈഡിൽ വലിയ മാറ്റങ്ങളില്ല. അതേ 890 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ 3 സിലിണ്ടർ എൻജിൻ തന്നെ. കരുത്ത് 119 പി എസും, ടോർക് 93 എൻ എം വുമാണ്.
എന്നാൽ സ്‌പെകിൽ വന്നിരിക്കുന്ന ചെറിയ മാറ്റങ്ങൾ ഇതൊക്കെയാണ്. ബ്രിഡ്ജ്സ്റ്റോണിൻറെ ടയറും. ഇലക്ട്രോണിക്സ് ഒരു പട തന്നെ ഉള്ളതിനാൽ അതൊക്കെ നിയന്ത്രിക്കാനും, അടിസ്ഥാന വിവരങ്ങൾ വായിച്ചെടുക്കൽ ഇനി മുതൽ കൂടുതൽ എളുപ്പമാകും.

3.5 ഇഞ്ചീൽ നിന്ന് 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലൈയിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഭാരത്തിൽ ചെറിയ വർദ്ധന കൂടി വന്നിട്ടുണ്ട്. 5 കെജി വർദ്ധിച്ച് 194 കെ ജി യാണ് പുത്തൻ മോഡലിൻറെ ഭാരം വരുന്നത്. വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.
- യമഹയുടെ പഴയ പുതിയ ബൈക്ക്
- യമഹയുടെ ഭീകര സാഹസികൻ
- 2023 യമഹ മോട്ടോ ജി പി എഡിഷൻ അവതരിപ്പിച്ചു
- ആർ 15 നെ വെല്ലുന്ന മൈലേജുമായി ക്വിഡിയൻ
ഇന്റർനാഷണൽ ഇപ്പോൾ മാർക്കറ്റിൽ എത്തിയ ഇവൻ ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയുണ്ട്. ഈ ഡിസംബറിൽ ആർ 3, എം ട്ടി 03 അവതരിപ്പിച്ചതിന് ശേഷമായിരിക്കും ഇവൻറെ ഊഴം എത്തുന്നത്. ഒപ്പം യമഹ 900 കുടുംബത്തിൽ കൂടുതൽ ആളുകൾ വരുന്നുണ്ട്.
Leave a comment