കഴിഞ്ഞ വർഷം യൂറോപ്പിൽ ഹോണ്ട തങ്ങളുടെ 750 സിസി ഹോർനെറ്റിനെ രംഗത്തിറക്കിയിരുന്നു. അന്ന് യമഹയുടെ യൂറോപ്പിലെ മിഡ്‌ഡിൽ വൈറ്റ് കുത്തക പൊളികലായിരുന്നു ഹോണ്ടയുടെ ലക്ഷ്യം. ഭാരം കുറഞ്ഞ ട്വിൻ സിലിണ്ടർ മോഡലുകൾക്ക് ഏറെ ഇഷ്ട്ടമുള്ള യൂറോപ്യൻ മാർക്കറ്റിൽ എം ട്ടി 07 ആണ് രാജാവ്. മാർക്കറ്റിൽ വലിയ എതിരാളികൾ വന്നതോടെ സുസുക്കിയും തങ്ങളുടെ പുതിയ മോഡലിനെ രംഗത്തിറക്കി. എന്നാൽ ഹോർനെറ്റിൻറെ അത്ര അഫൊർഡബിൾ ആയല്ല എത്തിയത്.

എന്തുകൊണ്ട് ഹോണ്ട ഇവനെ ലക്ഷ്യമിടുന്നു എന്ന് ചോദിച്ചാൽ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ 2022 ലെ ഫ്രാൻസ് മാർക്കറ്റിലെ വില്പന പുറത്ത് വന്നു. ഇന്ത്യയിലെ പോലെ ദശലക്ഷക്കണകിന് മോഡലുകൾ ഒന്നും ഫ്രാൻസിൽ വില്പന നടത്തുന്നില്ല. കാരണം അവിടത്തെ കാലവസ്ഥ വലിയൊരു പ്രേശ്നമാണല്ലോ. ഒന്നാം സ്ഥാനത്ത് ഹോണ്ട നേടിയാലും യമഹയുടെ എട്ടോളം മോഡലുകളാണ് ലിസ്റ്റിലുണ്ട്. നാല് വീതം ഹോണ്ടയും ബി എം ഡബിൾ യൂ കൈടക്കിയപ്പോൾ. ഇന്ത്യയുടെ അഭിമാനമായ എൻഫീൽഡ്, ചൈനീസ് ബ്രാൻഡ് ആയ സോൺറ്റെസ്സ് ഓരോ മോഡലുകളും ടോപ് 20 ലിസ്റ്റിൽ എത്തിയിട്ടുണ്ട്.
ഫ്രാൻസിൽ ഏറ്റവും വില്പന നടത്തിയ 20 മോഡലുകളെ താഴെ നൽകുന്നു.
കമ്പനി | മോഡൽസ് | 2022 ലെ വില്പന | |
1 | ഹോണ്ട | ഫൊർസാ 125 | 7,183 |
2 | യമഹ | ട്ടി മാക്സ് | 5,621 |
3 | യമഹ | എം ട്ടി 07 | 4,363 |
4 | ഹോണ്ട | പി സി എക്സ് 125 | 3,320 |
5 | യമഹ | എക്സ് മാക്സ് | 3,149 |
6 | ബി എം ഡബിൾ യൂ | ആർ 1250 ജി എസ് എ ഡി വി | 3,110 |
7 | ബി എം ഡബിൾ യൂ | ആർ1250 ജി എസ് | 3,026 |
8 | കവാസാക്കി | ഇസഡ് 900 | 2,594 |
9 | യമഹ | ട്ടെനെർ 700 | 2,545 |
10 | ബി എം ഡബിൾ യൂ | ആർ 1250 ആർ ട്ടി | 2,444 |
11 | ബി എം ഡബിൾ യൂ | സി ഇ 04 | 2,429 |
12 | യമഹ | ട്രെസർ 7 | 2,257 |
13 | യമഹ | ട്രെസർ 9 | 2,148 |
14 | സോൺറ്റെസ്സ് | ഇസഡ് ട്ടി 125 | 2,087 |
15 | റോയൽ എൻഫീൽഡ് | മിറ്റിയോർ 350 | 1,870 |
16 | ഹോണ്ട | എൻ ട്ടി 1100 | 1,816 |
17 | യമഹ | എം ട്ടി 09 | 1,767 |
18 | യമഹ | എക്സ് എസ് ആർ 125 | 1,699 |
19 | ഹോണ്ട | സി ബി 500 എഫ് | 1,626 |
20 | കവാസാക്കി | വേഴ്സിസ് | 1,614 |
Leave a comment