2017 ൽ എഫ് സി 25 എത്തിയതിന് പിന്നാലെ തന്നെ ഫൈസർ 25 ഉം ഇന്ത്യയിൽ അവതരിപ്പിച്ചു. എന്നാൽ 150 മോഡലുകളുടേത് പോലെ സെമി ഫയറിങ് അല്ല ഫുൾ ഫയറിങ് തന്നെ ഇവന് യമഹ നൽകി. എന്നാൽ രണ്ടു സൈഡും ഫുൾ ഫയറിങ് വന്നതോടെ കൂടുതൽ ഭംഗി ആയെങ്കിലും ഹെഡ്‍ലൈറ്റ് ചതിച്ചു.
ഇന്ത്യയിൽ യമഹയുടെ ഏറ്റവും മോശം ഡിസൈനിൽ ഒന്നായിരുന്നു അത്. ഓഗസ്റ്റ് 2017 ൽ എത്തിയ മോഡലിന് എൻജിൻ, സ്പെക്, മുന്നിലും പിന്നിലും ആദ്യമായി ഡിസ്ക് ബ്രേക്കുകൾ എല്ലാം എഫ് സി 25 ൽ നിന്ന് തന്നെയെങ്കിലും. ഫുൾ ഫയറിങ് വന്നതോടെ വിലയിൽ 9,000 രൂപയുടെ വർദ്ധനയുണ്ടായി. 1.28 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ ഇവൻറെ എക്സ് ഷോറൂം വിലയായിരുന്നത്.
2018 ലേക്ക് എത്തിയപ്പോൾ ഇന്ത്യയിൽ എഫ് സി അവതരിപ്പിച്ചിട്ട് 10 വർഷങ്ങൾ തികയുകയാണ്. ഈ സന്തോഷ വേളയിൽ യമഹ തങ്ങളുടെ എഫ് സി എസ് – എഫ് ഐ ക്ക് ചെറിയ മാറ്റങ്ങൾ നൽകി. ആദ്യം പതിവ് പോലെ നിറം മാറ്റിയതിനൊപ്പം എഫ് സി 25 നെ പോലെ പിന്നിലും ഡിസ്ക് ബ്രേക്കുകളും ഇവിടെയും ഇടം പിടിച്ചു.
220 എം എം സിംഗിൾ ഡിസ്ക് ബ്രേക്കിൻറെ വിലകേട്ട് ഇന്ത്യക്കാർ ഞെട്ടി തരിച്ചു പോയി. അന്ന് ഡിസ്ക് ബ്രേക്ക് വേർഷന് 5,000 രൂപയുടെ വിലകയ്യറ്റമാണ് ഉണ്ടായത്. അതോടെ 86,042 രൂപയിലേക്ക് എക്സ് ഷോറൂം വില എത്തി. എന്നാൽ കുറച്ച കരുത്തിൽ ഒരു കൂട്ടലും ഉണ്ടായില്ല. ഇതോടെ പ്രശ്നങ്ങളുടെ ചെറുതായി യമഹയിൽ പുകഞ്ഞു തുടങ്ങിയിരുന്നു.

ഇതിന് തീ പൊരിയായത് 2017 ലെ യമഹ ആർ 15 വേർഷൻ 3 യുടെ ലോഞ്ച് ആണ്. അന്നേ ഫീച്ചേഴ്സിൽ വലിയ വെട്ടി കുറക്കലുകൾ നടത്തിയാണ് ഇന്ത്യൻ വേർഷൻ അവതരിപ്പിച്ചത്. അതിന് പ്രധാന കാരണം ഇന്ത്യ പെർഫോമൻസ് മോഡലുകൾക്ക് അത്ര നല്ല മാർക്കറ്റ് അല്ല എന്നതാണ്.
അതുകൊണ്ടാണ് വില കുറക്കാനായി പല കാര്യങ്ങളും വെട്ടി കുറച്ചതെന്നാണ് യമഹ അറിയിച്ചിരുന്നത്. എന്നാൽ വില്പനയിൽ കത്തി കയറിയ ആർ 15 വി 3 യുടെ വില്പന കണ്ട് യമഹ തന്നെ ഞെട്ടി. അതോടെ പ്രേശ്നങ്ങൾ പറഞ്ഞവരുടെ വായ അടഞ്ഞു. എന്നാൽ അത് വെറും ഇടവേളയായിരുന്നു.
Leave a comment