ഇന്ത്യയിൽ ബി എസ് 6.2 ആഘോഷമാക്കുകയാണ് യമഹ. തങ്ങളുടെ ബൈക്കുകളുടെ കുറവുകൾ നികത്തി കൂടുതൽ ആധുനികനാക്കുകയാണ്. അതിൽ എം ട്ടി യും ആർ 15 ൻറെയും വിശേഷങ്ങൾ ഇതിനോടകം തന്നെ നമ്മൾ അറിഞ്ഞു കഴിഞ്ഞു. അവിടം കൊണ്ടും യമഹ അവസാനിപ്പിക്കുന്നില്ല. പുതിയ വാർത്തകൾ പുറത്ത് വരുന്നത് അനുസരിച്ച്.
യമഹ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ എഫ് സി നിരയിൽ അധിക സുരക്ഷ വരുന്നു. സിംഗിൾ ചാനലിൽ നിന്ന് ഡ്യൂവൽ ചാനൽ എ ബി എസിലേക്ക് അപ്ഡേറ്റ് ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. കുറച്ചു നാളുകൾക്ക് മുൻപ് ഗോൾഡൻ അലോയ് വീലിൽ എഫ് സി എക്സ് സ്പോട്ട് ചെയ്തിരുന്നു. അന്ന് ആ യൂണിറ്റിന് ഡ്യൂവൽ ചാനൽ എ ബി എസായിരുന്നു ഉണ്ടായിട്ടിരുന്നത്.

ആർ 15, എം ട്ടി 15 എന്നിവർക്കൊപ്പം എഫ് സി എക്സും ലൗഞ്ചിന് തയാറാവുകയാണ്. പുതുതായി എത്തുന്ന മോഡലിന് രൂപത്തിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും. അന്ന് സ്പോട്ട് ചെയ്ത ഗോൾഡൻ അലോയ് വീൽ ഇവനിലും കാണാം. ഡ്യൂവൽ ചാനൽ എ ബി എസ് ഇവനിൽ ഏത്തുകയാണെങ്കിൽ. അധികം വൈകാതെ തന്നെ എഫ് സി യിലും പ്രതിക്ഷിക്കാം. ഇതൊടെ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഡ്യൂവൽ ചാനൽ എ ബി എസ് സുരക്ഷ നൽകുന്ന മോട്ടോർസൈക്കിൾ ആയിരിക്കും എഫ് സി.
ഇതിനൊപ്പം മലിനീകരണം കുറഞ്ഞ ബി എസ് 6.2 എൻജിനും വിലകയ്യറ്റവും കൂടെ ഉണ്ടാകും. ഏകദേശം 5,000 രൂപയുടെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 1.36 ലക്ഷം രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വില വരുന്നത്.
എന്തായാലും അധികം വൈകാതെ തന്നെ പുതിയ അപ്ഡേഷൻറെ വിവരങ്ങൾ അറിയാം. നാളെ വലിയ മാറ്റങ്ങളുമായി ആർ 15 ഉം എം ട്ടി 15 എത്തുന്നുണ്ട്. ഒപ്പം ഇവനും ഉണ്ടാകും.
Leave a comment