ഇന്ത്യയിൽ 2008 ൽ അവതരിപ്പിച്ച എഫ് സി യുടെ നാലാം തലമുറ പുറത്തിറക്കി യമഹ. പുതു തലമുറയിൽ എത്തി നിൽക്കുന്ന മോഡലിന് വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മാറ്റങ്ങളുടെ ലിസ്റ്റ്
മുന്നിൽ നിന്നാണ് മാറ്റങ്ങളുടെ തുടക്കം. ഡി ക്ലാസ് എന്ന് പേരിട്ടിട്ടുള്ള എൽ ഇ ഡി ഹെഡ്‍ലൈറ്റിന് ഇരുവശത്തുമായാണ് ഡി ആർ എൽ ക്രമീകരിച്ചിരിക്കുന്നത്. തൊട്ട് മുകളിൽ ചെറിയ വിൻഡ് സ്ക്രീന് ഇരു വശത്തുമായി പുതുതായി എത്തിയ എൽ ഇ ഇൻഡിക്കേറ്ററും നൽകിയിരിക്കുന്നു. എം ട്ടിയോട് സാമ്യമുള്ള മീറ്റർ കൺസോൾ ടാങ്ക് പഴയതിൽ നിന്ന് വ്യത്യാസമില്ലെങ്കിലും 3 ഡി ലോഗോ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. സീറ്റ്, ടൈൽ ലൈറ്റ് എന്നിവയെല്ലാം പഴയ മോഡലിൽ നിന്ന് തന്നെ.
ഇനി അടുത്ത പ്രധാന മാറ്റം എൻജിനാണ് ആർ 15 ലും എം ട്ടി യിലും എൻജിൻ വിഭാഗത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ എഫ് സി യിൽ അങ്ങനെ അല്ല. പെർഫോമൻസ് നമ്പറുകൾ അങ്ങനെ തന്നെ തുടരുന്നുണ്ടെങ്കിലും, ഐ സി ഇ എൻജിനുകളുടെ ഭാവി ഇന്ധനമായ എഥനോൾ ഉപയോഗിച്ച് ഓടിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ എൻജിൻ നിർമ്മിച്ചിരിക്കുന്നത്. ഇ 20 എഥനോൾ ഉപയോഗിച്ചും ഈ പെട്രോൾ എൻജിന് ജീവൻ നൽകാൻ കഴിയും.

യമഹയുടെ കരുതൽ
എഫ് സി യുടെ ജനിച്ചപ്പോൾ ഉള്ള 100 ഉം 140 സെക്ഷൻ ടയർ, ടെലിസ്കോപിക് , മോണോ സസ്പെൻഷൻ എന്നിവ ഇവനിലും തുടരുമ്പോൾ. ഇത്തവണ യമഹ തങ്ങളുടെ 150 സിസി മോഡലുകൾക്ക് സുരക്ഷാ കൂട്ടുന്നതിൻറെ ഭാഗമായി ട്രാക്ഷൻ കണ്ട്രോൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഡ്യൂവൽ ചാനൽ എ ബി എസ് ഉണ്ടാകാൻ സാധ്യത പറഞ്ഞിരുന്നെങ്കിലും. ഇത്തവണ 150 സിസി കമ്യൂട്ടർ നിരക്കാർക്ക് ഇപ്പോൾ ഇത് ആവശ്യമില്ല എന്നാണ് യമഹയുടെ വിലയിരുത്തൽ. ഇതിനൊപ്പം 1 കെജി ഭാരം കൂടി പുതിയ മോഡലിൽ കൂടിയിട്ടുണ്ട്.
വിലയിലേക്ക് കടന്നാൽ പഴയ തലമുറയെ വിട്ട് 3,000 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ എഫ് സി എസ് നാലാം തലമുറക്ക് 1.27 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. ബ്ലാക്ക്, റെഡ്, ഗ്രേ നിറങ്ങളിൽ ലഭ്യമാണ്.

ആശ നൽകിയ എഫ് സി എക്സ്
ഇവനൊപ്പം ഡ്യൂവൽ ചാനൽ എ ബി എസ് ഉണ്ടാകുമെന്ന് ആശ നൽകിയ എഫ് സി എക്സ് കൂടി എത്തിയിട്ടുണ്ട്. പുതിയ ഗോൾഡൻ അലോയ് വീൽ അണിഞ്ഞ മേറ്റ് ബ്ലൂ നിറത്തിനൊപ്പം. മേറ്റ് ബ്ലാക്ക്, മേറ്റ് കോപ്പർ എന്നീ നിറങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. എൽ ഇ ഡി ഇൻഡിക്കേറ്റർ തന്നെയാണ് ഇവനിലും തിരിയുമ്പോൾ വളയുമ്പോളും സിഗ്നൽ നൽകുന്നത്. വിലയിൽ 1500 കൂടി 1.35 ലക്ഷം രൂപയാണ് ഇപ്പോഴത്തെ ഡൽഹി എക്സ് ഷോറൂം വില.
യമഹ എം ട്ടി 15 ഉം ആർ 15 ൻറെയും 2023 എഡിഷൻ അവതരിപ്പിച്ചിട്ടുണ്ട്
Leave a comment