ഇന്ത്യയിൽ യമഹയുടെ ബെസ്റ്റ് സെല്ലിങ് മോട്ടോർസൈക്കിൾ ആണ് എഫ് സി. ഈ കുടുംബത്തിലെ സ്ക്രമ്ബ്ലെർ മോഡലാണ് എഫ് സി എക്സ്. റോഡ് മോഡലായ എഫ് സി യുടെ ഹൃദയം, ഷാസി, ബ്രേക്കിംഗ്, അലോയ് എന്നിങ്ങനെ ഒട്ടുമുക്കാൽ കാര്യങ്ങളും അവിടെ നിന്ന് എടുത്തിട്ടുണ്ട്. ഒപ്പം ഇന്ത്യക്കാർ ഏറെ ആഗ്രഹിക്കുന്ന എക്സ് എസ് ആറുമായി ചേർന്നാണ് ഇവനെ ഡിസൈൻ ചെയ്തിരിക്കുന്നത്. 2021 ൽ വിപണിയിൽ എത്തിയ മോഡൽ വിചാരിച്ച പോലെ വില്പന നടത്തുന്നില്ല എന്ന് കണ്ട യമഹ.

തങ്ങളുടെ സ്ക്രമ്ബ്ലെർ മോഡലിന് കുറച്ച് കൂടി ഓഫ് റോഡ് ഫീച്ചേഴ്‌സ് നൽകുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അതിനായി പരസ്യം പിടിക്കാൻ കറങ്ങുമ്പോൾ ചില കാര്യങ്ങൾ ചാര കണ്ണിൽപ്പെട്ടിട്ടുണ്ട്. മുന്നിൽ നിന്ന് തുടങ്ങിയാൽ ഹെഡ്‍ലൈറ്റിന് മുകളിൽ വിൻഡ് സ്ക്രീൻ, കുറച്ച് ഉയർത്തിയ മുൻ മഡ്ഗാർഡ്, എന്നിവ രൂപത്തിലെ മാറ്റങ്ങൾ ആണെങ്കിൽ. സ്പെസിഫിക്കേഷനിലും കുറച്ച് അപ്‌ഡേഷൻസ് വരുത്തിയിട്ടുണ്ട്. എൻ 160 യിൽ സെഗ്മെന്റിൽ ആദ്യം എത്തിയ ഡ്യൂവൽ ചാനൽ എ ബി എസ്, എഫ് സി എക്സിൻറെ പുതിയ പതിപ്പിൽ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഒപ്പം അലോയ് വീൽ ഗോൾഡൻ നിറത്തിലുമാണ്.
ഇതിനൊപ്പം ഈ കറങ്ങി നടക്കുന്നത് എഫ് സി എക്സിൻറെ 250 വേർഷൻ ആണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കാരണം ഇന്ത്യയിൽ ഈ വർഷം എത്തുന്ന മോഡലുകളിൽ 250 എഫ് സി എക്സ് ഉണ്ടാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഒപ്പം സ്പോട്ട് ചെയ്ത മോഡലിൽ ഉണ്ടായ ഫീച്ചേഴ്‌സ് കൂടി ഒത്തു നോക്കുമ്പോൾ എഫ് സി എക്സ് 250 യുടെ ഭാഗത്തേക്കും ഏറെ ചായ്‌വുണ്ട്. കാരണം എഫ് സി എക്സിലാണ് ഡ്യൂവൽ ചാനെൽ എ ബി എസും ഗോൾഡൻ അലോയ് വീൽ കോമ്പോ ഇപ്പോൾ ഉള്ളത്. എൻ 160 ക്ക് ഡ്യൂവൽ ചാനൽ എ ബി എസ് ഉണ്ടെങ്കിലും എഫ് സി യുടെ പ്രധാന എതിരാളിയായി വരുന്നത് പി 150 യാണ്. അവിടെ പുതിയ തലമുറയിലും സിംഗിൾ ചാനൽ എ ബി എസ് ആണ് നൽകിയിരിക്കുന്നത്.
പുതിയ എഫ് സി എക്സിനൊപ്പം ഈ വർഷം വിപണിയിൽ എത്താൻ കുറച്ചധികം വലിയ മോഡലുകൾ ഊഴം കാത്തു നിൽപ്പുണ്ട്.
Leave a comment