അങ്ങനെ ഇന്ത്യൻ യുവാക്കൾ മാത്രമല്ല ഇൻഡസ്റ്ററി മുഴുവനായി എഫ് സിയുടെ പിന്നാലെ നടന്ന കാലം. 2017 എഫ് സി അവതരിപ്പിച്ച് ഒൻപതു വർഷങ്ങൾ കഴിയുന്നു. മലിനീകരണം കൊണ്ട് പൊറുതി മുട്ടിയ ഇന്ത്യയിൽ. മലിനീകരണം തുടച്ചു നീക്കുന്നതിനായി ബി എസ് 4 എൻജിനുകൾ നിർബന്ധമാക്കി. അതോടെ എഫ് സി യുടെ സ്പോർട്ടി കമ്യൂട്ടർ എഫ് സി 16 ഇന്ത്യയിൽ നിന്ന് പടിയറങ്ങി. എന്നാൽ കരുത്ത് കൂടിയവനെ പിൻവലിച്ചെങ്കിലും അവനെക്കാൾ വലിയ മോഡൽ യമഹ ഇവിടെ അവതരിപ്പിച്ചു.
വിജയ മോഡലായ എഫ് സി ദോശയെ മസാല ദോശ ആകുക മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ എഫ് സി യിൽ നിന്ന് അപ്ഡേറ്റ് ചെയ്യുന്നവർക്ക് പുതിയ വലിയ മോഡൽ ഒരുക്കാനായി യമഹ തിരുമാനിക്കുന്നു. അതിൻറെ ഫലമായി എഫ് സി 25, 2017 ൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.
എഫ് സി യുടെ എല്ലാ ഗുണകണങ്ങൾ ഉള്ള 250 സിസി എൻജിനായിരുന്നു ഇവൻറെ ഹൃദയം. സ്മൂത്ത് പെർഫോമൻസ്, മികച്ച കംഫോർട്ട്, കുറഞ്ഞ വില എന്നിവയായിരുന്നു ഇവൻറെ ഹൈലൈറ്റുക്കൾ. എന്നാൽ ആ സെഗ്മെന്റിലെ എതിരാളികളെ താരതമ്യപ്പെടുത്തുമ്പോൾ കരുത്ത് കുറവ് എന്നൊരു പോരായ്മ ഉണ്ടായിരുന്നു.
250 സിസി, സിംഗിൾ സിലിണ്ടർ എയർ ഓയിൽ കൂൾഡ് എൻജിന് കരുത്ത് 21 പി എസും, 20 എൻ എം ടോർക്കുമായിരുന്നു. 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് 43 കിലോ മീറ്റർ ഇന്ധനക്ഷമതയും അവകാശപ്പെട്ടിരുന്നു. വില 1.19 ലക്ഷം രൂപ.

ഇതിനോടപ്പം തന്നെ ബി എസ് 4 എഫ് സി എഫ് ഐ യും അവതരിപ്പിച്ചു. എൻജിൻ സ്പെസിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങളിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. ബി എസ് 4 എൻജിനുമായി എത്തിയ മോഡലിന് 13.4 പി എസായിരുന്നു കരുത്ത്. വില 80,726/- ഉം എഫ് സി എസിന് 82,789/- രൂപയായിരുന്നു എക്സ് ഷോറൂം വില.
അങ്ങനെ എഫ് സി സീരീസ് മലിനീകരണം കുറഞ്ഞ എൻജിനുകളുമായ് എത്തിയെങ്കിലും ആ വർഷം തന്നെ ഒരു കൈവിട്ട കളി കൂടി യമഹ എഫ് സി യിൽ നടത്തിയിരുന്നു. ജിക്സർ എസ് എഫ് എഫക്റ്റ് കുറച്ച് അതിൽ സ്വാധീനിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്.
Leave a comment