ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home Web Series നോക്കിയ പോലെയൊരു യമഹ
Web Series

നോക്കിയ പോലെയൊരു യമഹ

യമഹ എഫ് സി ചരിതം

yamaha fz history india
yamaha fz history india

എഫ് സി എത്തുന്നത് 2008 ൽ ആണെങ്കിൽ കഥ കുറച്ച് പിന്നോട്ട് പോയാലേ രസം പിടിക്കു എന്നുള്ളത് കൊണ്ടും. റിവേഴ്‌സ് ഗിയർ ഇട്ട് നമ്മൾ പോകുന്നത് 1985 ലേക്കാണ്. ആർ ഡി മികച്ച പെർഫോമൻസ് കണ്ട് ഞെട്ടിയതിനൊപ്പം മൈലേജ് കണ്ട് മുഖം തിരിഞ്ഞു നടന്ന ഇന്ത്യക്കാർക്ക് മുന്നിൽ.

ഈ രണ്ടു കഴിവുകളും സമനോയിപ്പിച്ച് എത്തിയ മോഡലായിരുന്നു ആർ എക്സ് 100. രണ്ടും കൂടി കിട്ടിയ ഇന്ത്യക്കാർ ഇവനെ തോളിൽ ഏറ്റാൻ അധികം സമയം വേണ്ടിവന്നില്ല. മികച്ച വില്പനകൊണ്ട് യമഹ നിരയിൽ തിളങ്ങിയിരുന്ന ആർ എക്സ് 100 . 1996 ൽ മലിനീകരണ നിയമങ്ങൾ കാരണം പിൻവലിക്കുന്നത് വരെ. ഒരു ചീത്ത പേര് കേൾക്കാതെയാണ് ഇന്ത്യൻ റോഡുകളിൽ രാജാവായി വിരാചിച്ചിരുന്നത്.

എന്നാൽ പുതിയ മലിനീകരണ ചട്ടത്തിൽ 100 മാറി 135 എത്തിയതോടെ യമഹയുടെ കഷ്ടകാലം തുടങ്ങി. പുതിയ കാലത്തിൻറെ ടെക്നോളജി ആയ 4 സ്ട്രോക്ക് മോഡലുകൾ വിപണി കിഴടക്കി തുടങ്ങി. അതിൽ ആദ്യം എത്തിയ എതിരാളി 1999 ൽ ഹീറോ ഹോണ്ട അവതരിപ്പിച്ച സി ബി സിയാണ്. പെർഫോമൻസ്, സ്റ്റൈൽ, മൈലേജ്, റീഫൈൻമെൻറ്റ് എന്നിവകൊണ്ട് കടുത്ത മത്സരം നേരിട്ട യമഹ ആർ എക്സ്.

4 സ്‌ട്രോക്കിലേക്ക് പോകാതെ തങ്ങളുടെ കൈയിലുള്ള 2 സ്ട്രോക്ക് മോഡലുകൾക്ക് ഗിയർ ബോക്സ് പരിഷ്ക്കരിച്ച് മോഡലുകൾ ഇറക്കിയെങ്കിലും. ഇന്ത്യൻ വിപണിയിൽ നോക്കിയ മൊബൈലിന് ഉണ്ടായ അതേ ഗതിയാണ് ആർ എക്സിനും ഉണ്ടായത്. 4 സ്‌ട്രോക്കിൽ 2001 ൽ പൾസർ കൂടി എത്തിയതോടെ ആർ എക്സിൻറെ പെട്ടിയിലെ അവസാന അണിയും അടിച്ചു. വില്പന കുറവും പുതിയ മലിനീകരണ ചട്ടങ്ങളുടെ വരവും കാരണം ആർ എക്സ് അങ്ങനെ ഇന്ത്യയിൽ നിന്ന് 2015 ഓടെ പടിയിറങ്ങി.

അത് കഴിഞ്ഞ് 4 സ്ട്രോക്ക് മോഡലുകൾ എത്തിയെങ്കിലും ഇന്ത്യയിൽ അത്ര വിജയമായില്ല. ഈ വഴി തുടർന്നാൽ സ്ഥിതി പരിതാപകരമാകുമെന്ന് മനസ്സിലായ യമഹ. പുതിയൊരു വഴി ആലോചിച്ചു. ഒപ്പം ആർ എക്സിനെ വീഴ്ത്തിയ ഇന്ത്യൻ ബ്രാൻഡുകളുടെ വീക്ക്നെസ്സ് നോക്കി പിടിക്കാൻ തന്നെയാണ് യമഹയുടെ തീരുമാനം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ആർ 15 വി4 നോട് ഒപ്പം പിടിച്ച അപ്പാച്ചെ 160

ട്രാക്കിൽ നിന്ന് ഡുക്കാറ്റി തങ്ങളുടെ മോഡലുകളെ റോഡിൽ എത്തിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടല്ലോ. അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ...

അപ്പാച്ചെ 160 2 വി യുടെ ഓൺ റോഡ് പ്രൈസ്

ഇന്ത്യയിലെ സ്‌പോർട്ടി കമ്യൂട്ടർ നിരയിലെ ജനപ്രിയ താരമാണ് ട്ടി വി എസ് അപ്പാച്ചെ സീരീസ്. കമ്യൂട്ടറിൽ...

സിംഗിൾ സിലിണ്ടറിൽ ഡ്യൂക്ക് 390 യെക്കാളും കരുത്തൻ

ഇന്ത്യയിൽ 4 സ്ട്രോക്ക് മോട്ടോർസൈക്കിളിൽ ഏറ്റവും കരുത്തുറ്റ മോഡൽ ഏതാണ്. ഭൂരിഭാഗം പേരുടെയും ഉത്തരം ഡ്യൂക്ക്...

തിരിച്ചുവിളി ; സുസുക്കി ഇനാസുമ

ഇന്ത്യയിൽ 2011 മുതൽ മോട്ടോർസൈക്കിളുകളിൽ സ്‌പോർട്ടി മോഡലുകൾ എത്തി തുടങ്ങി. ഓരോ വർഷവും ഈ മാർക്കറ്റ്...