2 സ്ട്രോക്ക് മോഡലുകളുടെ കാലം കഴിഞ്ഞു എന്ന് മനസ്സിലാക്കിയ യമഹ. ഇന്ത്യയിൽ തങ്ങളുടെ വിപണി ഇടിച്ച എതിരാളികൾക്ക് വലിയൊരു തിരിച്ചടി നൽകണം എന്ന് ഉറപ്പിച്ചു തന്നെയായിരുന്നു. 150 സിസി മോഡലുകൾ വിപണി കിഴടക്കാൻ തുടങ്ങിയിട്ട് 8 വർഷങ്ങളോട് അടുക്കുന്നു.
മാർക്കറ്റ് നന്നായി പഠിച്ച യമഹക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. എല്ലാ 150 സിസി ബൈക്കുകളും ഒരേ വഴിയിൽ ഓടുന്ന ബസുകൾ ആണെന്ന്. ഡിസൈനിൽ ചെറിയ മാറ്റമുണ്ടെങ്കിലും , ഫീച്ചേഴ്‌സ്, മോശമല്ലാത്ത എൻജിൻ അങ്ങനെ എല്ലാം ഒരേ മസാല തന്നെ. അന്ന് ഉണ്ടായിരുന്ന എതിരാളികളുടെ ലിസ്റ്റ് ഇങ്ങനെയാണ്. സി ബി സി, പൾസർ 150 , ഹങ്ക്, യൂണികോൺ എന്നിവരാണ് 150 സിസി ഭരിക്കുന്നവർ.
ഇതേ വഴി തുടർന്നാൽ ഇവർക്കൊപ്പം ഒപ്പം പിടിക്കാൻ സാധിക്കില്ല എന്ന് നന്നായി അറിയുന്ന യമഹ. പുതിയൊരു പരീക്ഷണമാണ് ഇന്ത്യയിൽ നടത്തിയത്. ധൂം സിനിമ കണ്ട് സൂപ്പർ ബൈക്കുകളോട് ആരാധന കൂടി വരുന്ന കാലം. തങ്ങളുടെ സൂപ്പർ താരങ്ങളുടെ ചെറു പതിപ്പുകൾ എന്തുകൊണ്ട് അവതരിപ്പിച്ച് കൂടാ എന്നായി. യമഹയുടെ മുതലാളിമാർ എല്ലാം എണീറ്റ് നിന്ന് കൈയടിച്ച തീരുമാനത്തിൻറെ ഫലമായാണ്.
2008 ൽ യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ എഫ് സിയും, സൂപ്പർ സ്പോർട്ട് താരമായ ആർ 15 ൻറെയും വരവ്. എഫ് സി 01 എന്ന വിഖ്യത മോഡലിൻറെ ചെറുപതിപ്പായാണ് എഫ് സി എത്തുന്നത്. സൂപ്പർ താരത്തിൻറെ ഡിസൈനോട് പരിപൂർണമായി നീതി പുലർത്തിയെത്തുന്ന ഇവന്. ഇന്ത്യൻ മാർക്കറ്റ് ഇതുവരെ കാണാത്ത തടിച്ച ഇന്ധനടാങ്ക്, തടി കൂടിയ മുൻ ടെലിസ്കോപിക് സസ്പെൻഷൻ. വലിയ 100 / 140 സെക്ഷൻ ടയർ , 14 പി എസ് കരുത്ത് പകരുന്ന സൂപ്പർ സ്മൂത്ത് 153 സിസി, എയർ കൂൾഡ് എൻജിൻ. എന്നിങ്ങനെ വലിയ മാറ്റങ്ങളാണ് എഫ് സി 01 എഫക്റ്റിലൂടെ യമഹ ഇവനിൽ കൊണ്ടുവന്നത്.
സൂപ്പർ താരത്തിൻറെ പരിവേഷത്തിനൊപ്പം വിലയിലും എതിരാളികളുമായി വിലയിൽ കുറച്ച് കൂടുതലായിരുന്നു ഇവന്. എതിരാളികളുമായി നോക്കുമ്പോൾ ഏകദേശം 5000 രൂപക്ക് മുകളിൽ, വില കൂടുതൽ കൊടുക്കണം ഇവനെ കൈയിൽ കിട്ടാൻ. 65,000 രൂപയായിരുന്നു ഇന്ത്യയിലെ ഇവൻറെ 2008 ലെ എക്സ് ഷോറൂം വില. വില കുറച്ച് കൂടുതലാണെങ്കിലും ഇന്ത്യക്കാർ ഇവനെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ കഥ ഇവിടെയാണ് തുടങ്ങുന്നത്. ആർ എക്സിനെ പടിയിറക്കിയ എതിരാളികൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാനായിരുന്നു യമഹയുടെ പ്ലാൻ. അല്ലെങ്കിൽ വീഥി അങ്ങനെയാണ് കരുത്തി വച്ചിരുന്നത്.
Leave a comment