അങ്ങനെ ആറു വർഷങ്ങൾ പിന്നിടുന്നു. ആർ എക്സ് 100 നെ പോലെ യുവാക്കളുടെ ഇടയിൽ വലിയ ഹരമായി മാറിയ എഫ് സി ക്ക് എതിരാളികൾ ഇല്ലാതെ വിരാജിക്കുന്ന കാലം. ഈ മാർക്കറ്റ് അത്ര ചെറുത് അല്ല എന്ന് മനസിലാക്കിയ സുസൂക്കി വീണ്ടും എത്തുകയാണ്. രണ്ടു തവണ യമഹായോടൊപ്പം ഏറ്റുമുട്ടി പരാജയപ്പെട്ടാണ് സുസൂക്കി എത്തുന്നത്.
ആർ എക്സ് യുഗത്തിൽ ഷോഗൺ അവതരിപ്പിച്ച് അടിതെറ്റിയത് ആദ്യ പരാജയമെങ്കിൽ. രണ്ടാമത്തെ എപ്പിസോഡിൽ പറഞ്ഞതുപോലെ ഇന്ത്യയിൽ അന്നുവരെ ഉണ്ടായിരുന്ന 150 മസാല ഉപയോഗിച്ചാണ് എഫ് സി യെ നേരിടാൻ സുസൂക്കി 2008 ൽ അവതരിച്ചത്. ജി എസ് 150 ആർ കാഴ്ചയിൽ കുറച്ച് സ്പോർട്ടി ഡിസൈനിലാണ് എത്തിയത്. ഇന്ത്യയിൽ അതുവരെ കാണാത്ത കമ്യൂട്ടർ നിരയിൽ ആറാം ഗിയർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിങ്ങനെ പല ഫീച്ചേഴ്സുകളും എത്തിയെങ്കിലും. വലിയ വില്പന നേടാൻ കഴിഞ്ഞില്ല.

എന്നാൽ മൂന്നാം തവണ യമഹയുടെ ട്രാക്കിൽ തന്നെയായിരുന്നു സുസൂക്കിയുടെയും പോക്ക്. തങ്ങളുടെ സൂപ്പർ താരമായ ജി എസ് എക്സ് എസ് 1000 ആറിൻറെ ഡിസൈനിൽ എത്തിയ ജിക്സർ. ഇന്ത്യയിൽ എഫ് സിയുടെ ഒപ്പം പിടിക്കുന്ന മോഡലായിരുന്നു.
സുസൂക്കി എതിരാളിയുമായി എത്തുന്നതിന് മുൻപ് തന്നെ യമഹ തങ്ങളുടെ അടുത്ത തലമുറ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എഫ് സി വേർഷൻ 2 എന്ന് പേരിട്ട ഇവന്. അന്നുവരെ എഫ് സി യിൽ കണ്ട ഡിസൈനിലും എൻജിനിലും വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. തടിച്ച് കൊഴുത്ത ടാങ്കിന് പകരം ജിമ്മിൽ പോയി ഒന്ന് മസിൽ ഒതുക്കിയാണ് എത്തിയത്.
എൻജിൻ സൈഡിലെ വലിയ മാറ്റങ്ങൾ ഉണ്ടായി. കൂടുതൽ ആധുനികമായ എഫ് ഐ എൻജിൻ എത്തിയെങ്കിലും. എൻജിൻ കപ്പാസിറ്റി, പവർ, ടോർക് എന്നിവയിൽ കുറവുണ്ടായി. 149 സിസി, എയർ കൂൾഡ് എൻജിന് കരുത്ത് 13.1 പി എസും ടോർക് 12.8 എൻ എം ആയിരുന്നു. ഈ കുറവുകൾക്കൊപ്പവും ഭാര കുറവും, ഇന്ധനക്ഷമത മേന്മയായെങ്കിലും. പഴയ എഫ് സി യുടെ ആ തിളക്കം പുതിയ ഒരു എഫ് സി ക്കും കിട്ടിയില്ല എന്നത് മറ്റൊരു സത്യമാണ്.
വിലപ്നയുടെ കണക്ക് നോക്കുമ്പോൾ എഫ് സി നിരയിൽ വലിയ ഇടിവ് ഉണ്ടായില്ല. എന്നാൽ പുതിയ, പഴയ വേർഷൻ ഉണ്ടായിട്ടും വില്പനയിൽ വലിയ കുതിച്ചു ചാട്ടം നടന്നില്ല എന്നത് മറുപുറം. ജിക്സർ കൂടി എത്തിയതോടെ കൂടുതൽ കണ്ണുകൾ ഈ സെഗ്മെന്റിലേക്ക് പാഞ്ഞുതുടങ്ങി. ഒപ്പം യുവാക്കൾ വലുതായി തന്നെ പഴയ 150 സിസി മസാല വിട്ട് പോകുന്നതായി മനസ്സിലാക്കിയ വമ്പൻ സ്രാവുകൾക്ക്. പുതിയ കളിക്ക് ഒരുങ്ങി തുടങ്ങി.
Leave a comment