കുറച്ച് വില കൂടുതൽ ആണെങ്കിലും ഇന്ത്യക്കാർക്ക് ഏറെ ബോധിച്ചു യമഹ എഫ് സി യെ. എന്നും പുതിയത് തേടുന്ന ഇന്ത്യക്കാർക്ക് മുന്നിൽ അടുത്തവർഷം അതായത് 2009 ൽ എഫ് സി യുടെ പ്രീമിയം വേർഷൻ യമഹ അവതരിപ്പിച്ചു. കാഴ്ചയിലെ പുതുമയാണ് എഫ് സി എസിൻറെ ഹൈലൈറ്റ്. എഫ് സി യെ വിട്ട് ഫ്‌ളൈസ്‌ക്രീൻ, ഡ്യൂവൽ ടോൺ കളർ, ഹെഡ്‍ലൈറ്റ് കവിൾ എന്നിവയാണ് ഇവൻറെ പ്രത്യകതകൾ ആയിരുന്നത്.
എഫ് സി എന്ന പരീക്ഷണം വിജയിച്ചതിന് പിന്നാലെ ഇതാ എത്തുന്നു. ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് വേറൊരാൾ ഫൈസർ. പേര് കേട്ട് ആദ്യം ഞെട്ടിയെങ്കിലും കണ്ടപ്പോളാണ് പലർക്കും സമാധാനമായത്. കാരണം ഫൈസർ എന്നൊരു മോഡൽ ആദ്യമേ 125 സിസിയിൽ അവതരിപ്പിച്ചിരുന്നു. കണ്ടാൽ ഞെട്ടുന്ന ആ രൂപത്തിന് പകരം. ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് എഫ് സി എസ് 1000 ഫൈസറിൻറെ ഡിസൈനിലാണ് ഇവൻ എത്തിയത്.
രൂപം കൊണ്ട് എല്ലാവർക്കും മികച്ച അഭിപ്രായം ആയിരുന്നെങ്കിലും വില കണ്ടപ്പോളാണ് ശരിക്കും ഞെട്ടിയത്. 2009 ൽ എഫ് സി ക്ക് 65,000 രൂപയും എഫ് സി എസിന് 67,000 രൂപയുമുള്ളപ്പോൾ ഫൈസറിന് 72,000 രൂപയുമായിരുന്നു അന്നത്തെ എക്സ് ഷോറൂം വില. വെറും സെമി ഫയറിങ് മാത്രമുള്ള ഫൈസർ വാങ്ങുന്നത് അത്ര ലഭ്യമല്ല എന്ന് മനസ്സിലായിട്ട് ആകാം. ഫൈസർ അത്ര മികച്ച പ്രതികരണമല്ല നേടിയത്.
എന്നാൽ എഫ് സി യുടെ മൂന്നാളും കൂടി ഇന്ത്യയിൽ മാറ്റി മറിച്ച വർഷമായിരുന്നു അത്. എല്ലാവരും കൂടി രണ്ടു വർഷം കൊണ്ട് ഒരു ലക്ഷം യൂണിറ്റുകളാണ് വില്പന നടത്തിയത്. ഈ സന്തോഷ വേളയിൽ ഗോൾഡൻ അലോയ് വീൽ, സ്റ്റിക്കർ എന്നിവയുമായി ലിമിറ്റഡ് എഡിഷൻ മോഡലുകളും വിപണിയിൽ എത്തി.
അങ്ങനെ എല്ലാം സൊ ഗുഡ് ആയി പൊക്കുമ്പോളാണ്. ബാക്കി ബൈക്ക് കമ്പനികളും ഇവൻറെ വലിയ ചലനം ശ്രദ്ധിക്കുന്നത്. എന്നാൽ തങ്ങളുടെ മാർക്കെറ്റിൽ വലിയ ഇടിവ് നേരിടാത്ത കാരണം പോട്ടെ എന്ന് വക്കുകയും ചെയ്തു. എന്നാൽ എഫ് സി സീരീസ് കൂടുതൽ ജനപ്രിയമായത് യുവാക്കളുടെ ഇടയിലാണ്.
അതിന് ഉത്തമ ഉദാഹണരമാണ് എഫ് സി മോഡലുകളിൽ അന്ന് ലഭിച്ചിരുന്ന മോഡിഫിക്കേഷൻ ഐറ്റങ്ങൾ. പെർഫോമൻസ് ഡിസ്ക് ബ്രേക്ക്, എക്സ്ഹൌസ്റ്റ് എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. എന്നാൽ ഇതിനൊപ്പം വമ്പന്മാരുടെ റഡാറിൽ ഇവൻ പെട്ടില്ലെങ്കിലും ഇവനെ നന്നായി ശ്രദ്ധിക്കുന്ന ഒരാൾ ഇവിടെ ഉണ്ടായിരുന്നു.
Leave a comment