ഇന്ത്യയിൽ കുറച്ചധികം മാറ്റങ്ങളുമായാണ്ബി എസ് 6.2 മോഡലുകളെ അവതരിപ്പിച്ചത്. ബൈക്കുകൾക്കെല്ലാം ട്രാക്ഷൻ കണ്ട്രോൾ നൽകി കൂടുതൽ സുരക്ഷതമാക്കി. അധികം കൈപൊള്ളിക്കാത്ത വിലകയ്യറ്റം എന്നിവയായിരുന്നു ഹൈലൈറ്റുകൾ. ഒപ്പം ചില സൂചനകളും യമഹ നൽകിയിരുന്നു.
ഇന്ത്യയിൽ കുറച്ചു നാളുകളായി വലിയ വില്പന നേടാൻ കഴിയാതെ വന്ന എഫ് സി 25 നെ മാത്രം മാറ്റി നിർത്തി. ഒപ്പം ആ വേദിയിൽ തന്നെ എഫ് സി 25 ഇനി ഉണ്ടാകില്ല എന്ന് പറയാതെ പറഞ്ഞ യമഹ. എഫ് സി 25 ൻറെ വില്പന അവസാനിപ്പിച്ച മട്ടാണ്.

മാർച്ച് മാസം നോക്കിയാൽ എഫ് സി 25 ഡകടിച്ചാണ് നിൽക്കുന്നത്. എന്നാൽ യമഹ ഇവനെ മറ്റ് മാർക്കറ്റു കളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. ഫെബ്രുവരിയെ അപേക്ഷിച്ച് 952 യൂണിറ്റുകളാണ് മാർച്ചിൽ കപ്പൽ കയ്യറിയിരിക്കുന്നത്. ഫെബ്രുവരിയിൽ അത് 552 യൂണിറ്റുകളായിരുന്നു.
ഇനി മാർച്ച് മാസത്തെ വില്പന എടുത്താൽ അട്ടിമറികൾ ഒന്നും യമഹയുടെ നിരയിൽ ഉണ്ടായിട്ടില്ല. എഫ് സി, ആർ 15, എം ട്ടി 15, റേ ഇസഡ് ആർ, ഫാസിനോ, എഫ് സി 25 എന്നിങ്ങനെ ലൈൻ തെറ്റാതെ തന്നെ വരിയിൽ കൃത്യമായി എത്തിയിട്ടുണ്ട് എല്ലാവരും.
മാർച്ച് മാസത്തിൽ മോശമല്ലാത്ത പ്രകടനമാണ് യമഹ കാഴ്ചവച്ചിരിക്കുന്നത്. ഫെബ്രുവരിയെ അപേക്ഷിച്ച് 10% അധിക വളർച്ചയോടെ 43,561 യൂണിറ്റുകളാണ് യമഹയുടെ സമ്പാദ്യം. ഇതിന് ഏറ്റവും കൂടുതൽ സഹായിച്ചത് ഫാസിനോയാണ് 66% മാണ് മാർച്ച് മാസത്തിലെ വളർച്ച.
മാർച്ച് മാസത്തിലെ യമഹയുടെ വില്പന.
മോഡൽസ് | മാർച്ച് 2023 | ഫെബ്. 2023 | വ്യത്യാസം | % |
എഫ് സി | 19,092 | 17,262 | 1,830 | 10.6 |
ആർ 15 | 7,581 | 7,697 | -116 | -1.5 |
എം ട്ടി 15 | 6,201 | 6,132 | 69 | 1.1 |
റേ ഇസഡ് ആർ | 5,026 | 4,790 | 236 | 4.9 |
ഫാസിനോ | 5,661 | 3,396 | 2,265 | 66.7 |
എഫ് സി 25 | – | 120 | -120 | -100.0 |
ആകെ | 43,561 | 39,397 | 4,164 | 10.6 |
Leave a comment