യമഹ തങ്ങളുടെ ലോഞ്ച് മാലയുടെ വേദിയിൽ പുതിയൊരു പ്രഖ്യാപനം നടത്തി. മലിനീകരണം കുറക്കുന്നതിനായി ഈ വർഷം അവസാനത്തോടെ എല്ലാ മോഡലുകളും ബ്ലൂ ഫ്ളക്സ് ടെക്നോളജിയിലേക്ക് മാറുന്നു എന്ന്. യമഹയുടെ എഥനോൾ ടെക്നോളോജിയാണ് ബ്ലൂ ഫ്ളക്സ്.
ആ സ്ലൈഡിൽ നിന്ന് എഫ് സി 25 നെ മാറ്റി നിർത്തിയത് ഒന്നാമത്തെ തെളിവ്. അതിനൊപ്പം ലൗഞ്ച് മാലയിൽ എഫ് സി 25 ൻറെ ബി എസ് 6.2 അവതരിപ്പിച്ചതുമില്ല. ഇതോടെ എഫ് സി 25 സീരിസിന് വില്പന അവസാനിപ്പിക്കുന്നു എന്ന് ഏതാണ്ട് ഉറപ്പായി.

2017 ൽ ഇന്ത്യയിൽ അവതരിപ്പിച്ച എഫ് സി 25, എഫ് സി യിൽ നിന്ന് അപ്ഡേറ്റ് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരുന്നത്. ഇന്ത്യയിൽ തുടക്കത്തിൽ മോശമില്ലാതെ പ്രകടനം കാഴ്ചവച്ചെങ്കിലും. എം ട്ടി 15 ശക്തമാക്കും തോറും വില്പന വല്ലാതെ മങ്ങി തുടങ്ങി. കഴിഞ്ഞ വർഷം യമഹ നിരയിൽ ഏറ്റവും കുറവ് വില്പന നടത്തിയ മോഡലാണ് 25. ഒപ്പം എതിരാളികളുമായി മത്സരിക്കുമ്പോൾ കരുത്ത് കുറവ് എന്നും എഫ് സി 25 ന് തലവേദനയായിരുന്നു.
2017 ൽ തന്നെ എഫ് സി യുടെ ഫുള്ളി നേക്കഡ് വേർഷനും ഈ എൻജിനുമായി എത്തിയെങ്കിലും. ഭംഗി കൂടിയതിനാൽ 2020 ൽ തന്നെ വില്പന അവസാനിപ്പിക്കുകയാണ് ഉണ്ടായത്. 249 സിസി, എയർ / ഓയിൽ കൂൾഡ്, എസ് ഒ എച്ച് സി എൻജിനാണ് ഇരുവർക്കും ജീവൻ നൽകുന്നത്. 21 പി എസ് പവറും 21 എൻ എം ടോർക്കുമുള്ള ഇവന്.
എഫ് സി 25 എന്നും എഫ് സി എസ് 25 എന്നിങ്ങനെ രണ്ടു വാരിയന്റുകളിലാണ് ഇപ്പോൾ ലഭ്യമാകുന്നത്. സ്റ്റാൻഡേർഡ് മോഡലിന് 1.5 ലക്ഷവും എസിന് 1.54 ലക്ഷവുമാണ് കേരളത്തിലെ എക്സ് ഷോറൂം വില.
Leave a comment