ഇന്ത്യയിൽ മികച്ച വില്പന നേടുന്ന മോഡലുകൾക്കെല്ലാം കഷ്ടകാലമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൾസർ നിര 36% ഇടിഞ്ഞപ്പോൾ എഫ് സി യുടെ നില വളരെ പരിതാപകരമാണ്. 60% തോളമാണ് ഒക്ടോബറിനെ അപേക്ഷിച്ച് വില്പന കുറഞ്ഞിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ 20,440 യൂണിറ്റുകൾ വില്പന നടത്തിയെങ്കിൽ നവംബറിൽ അത് വെറും 7988 യൂണിറ്റുകളായി കുറഞ്ഞു.
ഇതോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്കൂട്ടറുകൾ കൈയടക്കി. റേ ഇസഡ് ആർ 10,795 ഉം ഫാസിനോ 9801 യൂണിറ്റുകളാണ് നവംബറിൽ വില്പന നടത്തിയതെങ്കിൽ. എഫ് സി യുടെ തൊട്ട് താഴെ തന്നെ ആർ 15 നിലയുറപ്പിച്ചിട്ടുണ്ട്. 561 യൂണിറ്റുകൾ മാത്രമാണ് ഇരുവർ തമ്മിലുള്ള വ്യത്യാസം. മികച്ച പ്രതികരണവുമായി എം ട്ടി 6335 യൂണിറ്റുകൾ നേടിയപ്പോൾ. 456 യൂണിറ്റുകൾ വിൽപ്പന നടത്തി ശോകമായി തന്നെ എഫ് സി 25 തുടരുന്നു. ഇന്ത്യയിൽ ഒരാൾക്ക് പോലും ഒക്ടോബറിനെ വെല്ലുന്ന വില്പന നേടാൻ കഴിഞ്ഞില്ല. ആകെ വില്പന 61,691 ആണ് ഒക്ടോബറിലെ എങ്കിൽ. അത് നവംബറിൽ എത്തുമ്പോൾ 30% ത്തോളം കുറഞ്ഞ് 42,802 യൂണിറ്റിലേക്ക് എത്തി.
നവംബർ 2022 ലെ വില്പനയുടെ ലിസ്റ്റ് നോക്കാം.
മോഡൽസ് | നവം. 22 | ഒക്. 2022 | വ്യത്യാസം | % |
റേ ഇസഡ് ആർ | 10795 | 11683 | -888 | -7.6 |
ഫാസിനോ | 9801 | 10501 | -700 | -6.7 |
എഫ് സി | 7988 | 20440 | -12452 | -60.9 |
ആർ 15 | 7427 | 10541 | -3114 | -29.5 |
എം ട്ടി 15 | 6335 | 8037 | -1702 | -21.2 |
എഫ് സി 25 | 456 | 489 | -33 | -6.7 |
ആകെ | 42802 | 61691 | -18889 | -30.6 |
Leave a comment