ഇന്ത്യയിൽ വലിയ വിജയമായ എറോസ് 155 ൻറെ എൻജിനുമായി എത്തുന്ന അഗർ കുറച്ചധികം ആധുനികത കൂടി ചേർത്താണ് വിപണിയിൽ എത്തിയിരിക്കുന്നത്.
അഗർ യമഹയുടെ ഭാവി വെളിച്ചം
കാഴ്ചയിൽ ടൈം ട്രാവൽ ചെയ്ത് എത്തിയതുപോലെയാണ് ഡിസൈൻ. മുൻവശം കൂർത്ത് ഹെഡ്ലൈറ്റിൽ അവസാനിക്കുമ്പോൾ എൽ ഇ ഡി, ഡി ആർ എൽ ബെൻസിൻറെ ലോഗോയോട് സാമ്യം തോന്നിയാൽ തെറ്റ് പറയാൻ സാധിക്കില്ല. എന്നാൽ ഡിസൈനിലെ പുതുമക്കൊപ്പം ടെക്നോളജി കൂടി ചേർത്താണ് അഗറിൻറെ ഹെഡ്ലൈറ്റ് ഒരുക്കിയിരിക്കുന്നത്. അതിൽ ആദ്യത്തേത്, ഇത്തരം സ്കൂട്ടറുകളുടെ ഒരു പ്രത്യകതയാണ്
ഹാൻഡിൽ ബാർ തിരിഞ്ഞതിനുശേഷം മാത്രമാണ് ഹെഡ്ലൈറ്റിൻറെ പ്രകാശം എത്തുന്നത്. രാത്രി സമയങ്ങളിൽ ഇതൊരു പോര്യ്മയാണ് എന്ന് മനസ്സിലായ യമഹ. ” ലീൻ ലൈറ്റ് അസ്സിസ്റ്റ്” എന്ന ടെക്നോളജിയിലൂടെ വളവുകൾനുസരിച്ച് ലൈറ്റും തിരിയുന്ന രീതിയിലാണ് ഹെഡ്ലൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം കാലാവസ്ഥയനുസരിച്ച് വെള്ള, മഞ്ഞ നിറങ്ങളിൽ ഈ ഹെഡ്ലൈറ്റ് പ്രകാശിക്കാൻ സാധിക്കും.
അവിടത്തെ വിശേഷങ്ങൾ കഴിഞ്ഞ് പിന്നോട്ട് പോയാൽ നമ്മൾ ഇന്ത്യയിൽ ബുർഗ്മാൻ സ്കൂട്ടറിൽ കാണുന്നത് പോലെയുള്ള ഹാൻഡിൽ ബാർ, യമഹയുടെ വൈ കണക്റ്റോട് കൂടിയ 4.3 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ, യൂ എസ് ബി ചാർജിങ് പോർട്ട്, ഫ്ലാറ്റ് ഫ്ലോർ ബോർഡ്, നല്ല ക്യൂഷൻ ഉള്ള സിംഗിൾ പീസ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, സൈഡ് പാനെലിൽ ഫേക്ക് എയർ വെൻറ്റ് എന്നിങ്ങനെ നീളുന്നു ഡിസൈനും ടെക്നോളജിയും തമ്മിലുള്ള കോമ്പിനേഷനുകൾ.
പ്രീമിയം ഫീച്ചേഴ്സുമായി
ഇനി സ്പെസിഫിക്കേഷനിലേക്ക് കടന്നാൽ, ഏറോസ് 155 ൽ കണ്ട അതേ എൻജിനാണ് ഇവനും ജീവൻ നൽകുന്നത്. 155 സിസി, ലിക്വിഡ് കൂൾഡ് എൻജിൻറെ കരുത്ത് ഇപ്പോൾ പുറത്ത് വിട്ടില്ലെങ്കിലും അധികം ചോരാതെയാകും ഇവനിൽ എത്തുന്നത്. കാരണം ട്രാക്ഷൻ കണ്ട്രോൾ തുടങ്ങിയ പ്രീമിയം ഫീച്ചേഴ്സിനൊപ്പം എ ബി എസ് കൂടി ഇവനിൽ എത്തുന്നുണ്ട്. ഒപ്പം മറ്റ് സ്പെസിക്കേഷൻ നോക്കിയാൽ മുന്നിലും പിന്നിലും 13 ഇഞ്ച് ടയറിൽ പിടിച്ചുനിർത്താനായി ഒരുങ്ങി നിൽക്കുന്നത് ഡിസ്ക് ബ്രേക്കുകളാണ്. മുന്നിൽ ടെലിസ്കോപിക്, പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബർസ് എന്നിവയുമാണ് സസ്പെൻഷൻ വിഭാഗത്തിൽ പണിയെടുക്കുന്നത്.
ഇന്ത്യയിലേക്കുള്ള വരവ്
ജനുവരിയിൽ തായ്വാനിൽ എത്തുന്ന അഗർ ഇന്ത്യയിൽ എത്തുന്ന കാര്യം സംശയമാണ്. എന്നാൽ ഭാവിയിൽ നിന്ന് വന്ന ഇവൻറെ ട്രാക്ഷൻ കണ്ട്രോൾ, ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, ലീൻ ലൈറ്റ് അസ്സിസ്റ്റ് എന്നിവ വരും വർഷങ്ങളിൽ യമഹയുടെ സ്കൂട്ടറുകളിൽ പ്രതീഷിക്കാം.
Leave a comment