ഞായറാഴ്‌ച , 4 ജൂൺ 2023
Home latest News എറോസ് 155 ബി എസ് 6.2 അവതരിപ്പിച്ചു
latest News

എറോസ് 155 ബി എസ് 6.2 അവതരിപ്പിച്ചു

പരിഷ്‌കാരങ്ങളോടെ സ്‌പോർട്ടി സ്കൂട്ടറും

yamaha aerox bs 6.2 launched
പരിഷ്‌കാരങ്ങളോടെ എറോസ് 155 ബി എസ് 6.2 അവതരിപ്പിച്ചു

ഇന്ത്യയിലെ പ്രീമിയം സ്‌പോർട്ടി സ്കൂട്ടറുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മോഡലാണ് എറോസ് 155. പുതിയ മലിനീകരണ ചട്ടം വന്നതോടെ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് എറോസിന്. എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കിയല്ലോ.

ആദ്യത്തേത് പതിവ് പോലെ നിറങ്ങളാണ്. ഇന്നലെ ആർ 15 വി4 ന് ലഭിച്ച പോലെ വൈറ്റ് നിറം തന്നെയാണ് ഇവിടെയും എത്തിയിട്ടുണ്ട്. വി4 ന് കുറച്ച് സ്റ്റിക്കർ മാത്രമാണ് ഉള്ളതെങ്കിൽ ഇവിടെ സ്റ്റിക്കറിൻറെ കാര്യത്തിൽ ചെറിയൊരു അതിപ്രസരമുണ്ട്. കറുപ്പ്, ഗോൾഡൻ നിറങ്ങളിലാണ് സ്റ്റിക്കർ വന്നിരിക്കുന്നത്. ഗോൾഡൻ നിറമുള്ള അലോയ് വീലും എത്തിയിട്ടുണ്ട്

അടുത്ത മാറ്റം വന്നിരിക്കുന്നത് ഇലക്ട്രോണിക്സിലാണ്. യമഹ തങ്ങളുടെ മോഡലുകളുടെ സുരക്ഷ കൂട്ടുന്നതിനായി എല്ലാ മോഡലുകൾക്കും ട്രാക്ഷൻ കണ്ട്രോൾ അവതരിപ്പിക്കുകയാണല്ലോ. ആ വഴിയിൽ എറോസിനും കിട്ടി. എന്നാൽ സിംഗിൾ ചാനൽ എ ബി എസ് അങ്ങനെ തന്നെ തുടരുന്നു.

അതേ 155 സിസി, ലിക്വിഡ് കൂൾഡ്, വി വി എ, ടെക്നോളജിയോട് കൂടിയ എൻജിൻ തന്നെയാണ് ഇവനും. എന്നാൽ ഇ 20 എഥനോൾ ഉപയോഗിച്ചും പ്രവർത്തിക്കുന്ന എൻജിനിൽ കരുത്തിലും മാറ്റമില്ല. 15 എച്ച് പി പവറും 13.9 എൻ എം ടോർക്കുമാണ്. വി വി ട്ടി ട്രാൻസ്മിഷനാണ് ടയറിലേക്ക് കരുത്ത് പ്രവഹിപ്പിക്കുന്നത്.

മറ്റ് ഹൈലൈറ്റുകൾ സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്, വലിയ 14 ഇഞ്ച് 110, 140 സെക്ഷൻ ടയറുകൾ, മുന്നിൽ 230 ഡിസ്ക് പിന്നിൽ 130 എം എം ഡ്രം ബ്രേക്ക്, 24.5 ലിറ്റർ അണ്ടർ സ്റ്റോറേജ് സ്പേസ്, എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ഓട്ടോമാറ്റിക് സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം എന്നിവയെല്ലാം ഇവരിലും തുടരും.

വിലയിലേക്ക് കടന്നാൽ വില കുറച്ചെതിയ എം ട്ടി യെ പോലെയും, ആർ 15 വി 4 നെ പോലെയും ഓരോ നിറങ്ങൾക്ക് വ്യത്യസ്ത വിലയല്ല ഇവിടെ. പുതുതായി വന്ന നിറത്തിനും ഇപ്പോഴുള്ള നിറത്തിനും ഒരേ വില തന്നെ.മെറ്റാലിക് ബ്ലാക്ക് , റേസിംഗ് ബ്ലൂ, ഗ്രേ വേർമില്യൺ , മെറ്റാലിക് സിൽവർ എന്നിവർക്കും കൂടി ഒരു വില 144,305 /-.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ

കെ ട്ടി എം കരുത്ത് പകരുന്ന മോഡലുകളാണ് സ്വീഡിഷ് ബ്രാൻഡായ ഹസ്കി നിരയിൽ ഉള്ളത്. ഇന്ത്യയിൽ...

ഫിയറി ദി ബ്ലാക്ക് എച്ച് എഫ് ഡീലക്സ്

ഇന്ത്യയിൽ 100 സിസി മോഡലുകളിൽ വലിയ മത്സരം നടക്കുകയാണ്. വാറണ്ടി, വിലക്കുറവ് എന്നിവകൊണ്ട് ഹോണ്ട, ഹീറോയുടെ...

കുഞ്ഞൻ ഹാർലിയുടെ ബുക്കിംഗ് ആരംഭിച്ചു.

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഹാർലി ഒരുക്കുന്ന കുഞ്ഞൻ മോഡലിൻറെ അൺ ഒഫീഷ്യലി ബുക്കിംഗ്...

പുത്തൻ ഡ്യൂക്ക് 390 ഉടൻ

കെ ട്ടി എം നിരയിൽ ബി എസ് 6.2 മോഡലുകളിൽ അപ്ഡേഷൻറെ കാലമാണ്. ബെസ്റ്റ് സെല്ലിങ്...