ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാക്കളിൽ രണ്ടാം സ്ഥാനമാണ് ഹോണ്ടക്ക്. 100 സിസി മുതൽ 1833 സിസി വരെയുള്ള മോഡലുകൾ ഇന്ത്യൻ നിരത്തിൽ ഹോണ്ടയുടെതായി നിലവിലുള്ളത്. പ്രീമിയം, ബഡ്‌ജറ്റ് മോഡലുകളിൽ ബാലൻസ് പാലിക്കുന്ന ഹോണ്ട. 2023 ൽ രണ്ടു മോഡലുകൾ ബഡ്ജറ്റ് സെഗ്മെന്റിലേക്കും മൂന്ന് താരങ്ങൾ പ്രീമിയം നിരയിലേക്കും അവതരിപ്പിക്കും.
ജീവൻ തിരിച്ചു പിടിക്കാൻ
താഴെ നിന്ന് തുടങ്ങിയാൽ ഹോണ്ടയെ ഹോണ്ടയാകുന്നത് ആക്റ്റീവയാണ്. വലിയ വേഗത്തിൽ ഇന്ത്യ ഇലക്ട്രിക്കിലേക്ക് മാറുമ്പോൾ ഏറ്റവും പോറൽ ഏൽക്കുന്നത് ആക്ടിവക്കാണ്. അത് നന്നായി അറിയുന്ന ഹോണ്ട. ഈ വർഷം തന്നെ ഒരു ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിൽ എത്തിക്കാനാണ് പ്ലാൻ. വില വലിയ പണിതരുന്ന ഹോണ്ട നിരയിൽ വില നിയന്ത്രിക്കാനായി ആക്റ്റിവയുടെ പ്ലാറ്റ്ഫോം തന്നെയാകും ഇലക്ട്രിക്ക് ആക്റ്റീവയിലും ഉപയോഗിക്കുന്നത്.
ഇതിനൊപ്പം വർഷങ്ങളായി രണ്ടാമതായി തുടരുന്ന ഹോണ്ട ഒന്നാം സ്ഥാനത്തേക്ക് എത്താൻ പുതിയ കുറച്ച് കരു നീക്കങ്ങളും നടത്തുന്നുണ്ട്. ഹീറോയുടെ ശക്തി കേന്ദ്രങ്ങളായ ഷോറൂം, കമ്യൂട്ടർ നിരയിലേക്ക് കയറുന്നതിനൊപ്പം. പുതിയ ഇന്ധനത്തിൻറെ വരവും ഈ വർഷം പ്രതിക്ഷിക്കാം. കമ്യൂട്ടർ നിരയിൽ സ്‌പ്ലെൻഡോറിനോട് മത്സരിക്കുന്ന ഒരാളാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം എഥനോൾ കരുത്തുമായി മോഡലുകൾ എത്തുമെന്ന് ചെറിയ സൂചനയുണ്ട്.

യൂറോപ്യൻ യുദ്ധം ഇന്ത്യയിലും ???
കമ്യൂട്ടർ നിര കുറച്ച് ഉയർന്നപ്പോൾ താഴ്ന്ന സൂപ്പർ ബൈക്ക് നിരയിലേക്ക് എത്തുന്നത് കുറച്ച് വലിയ താരങ്ങളാണ്. ബാംഗ്ലൂർ ബിഗ് വിങ് ഷോറൂമിൽ എത്തിയ സി ബി 500 എക്സിൻറെ നേക്കഡ് വേർഷൻ ഇന്ത്യയിൽ എത്തുന്നമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ലോക്കലൈസ് ചെയ്താണോ എത്തുന്നത് എന്ന് വ്യക്തമല്ല. ഏകദേശം 5 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ എക്സ് ഷോറൂം വില.
ഒപ്പം ഒരു യങ് സൂപ്പർ സ്റ്റാറും ബിഗ് വിങ് ഷോറൂമിലേക്ക് ഊഴം കാത്ത് നിൽക്കുന്നുണ്ട്. അത് മറ്റാരുമല്ല യമഹയുടെ ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്ന 700 ട്വിൻ മോഡലുകളെ നേരിടാനായിഎത്തുന്ന സി ബി 750 ഹോർനെറ്റും ട്രാൻസ്അൽപ്പ് 750 യുമാണ്. യൂറോപ്പിൽ നടക്കുന്ന യുദ്ധത്തിൻറെ അതേ വഴി തുടർന്നാണ് ഇവൻ എത്തുന്നതെങ്കിൽ യമഹ മാത്രമല്ല മറ്റ് ചിലരും വിയർക്കാൻ സാധ്യതയുണ്ട്. അത്ര വാല്യൂ ഫോർ മണിയയാണ് ഇവനെ ഹോണ്ട അവിടെ അവതരിപ്പിച്ചത്.
Leave a comment