ഇന്ത്യയിൽ ഇന്നലെ വലിയ ലൗഞ്ചുകളാണ് യമഹ നടത്തിയത്. ഇന്ത്യയിലെ റോഡ് സാഹചര്യം മനസ്സിലാക്കി ട്രാക്ഷൻ കണ്ട്രോൾ എല്ലാ മോട്ടോർസൈക്കിലുകളിലും സ്റ്റാൻഡേർഡ് ആക്കി. ഡ്യൂവൽ ചാനൽ എ ബി എസ്, ട്ടി എഫ് ട്ടി ഡിസ്പ്ലേ എന്നീ പുത്തൻ ടെക്നോളജികൾ ഓരോ മോഡലുകൾക്കും നൽകിയപ്പോൾ തന്നെ. വല്ലാതെ പോക്കറ്റ് കാലിയാക്കാൻ യമഹ ശ്രമിച്ചില്ല. എല്ലാ മോഡലുകൾക്കും വിചാരിച്ചതിലും പകുതി വിലയാണ് കൂടിയിരിക്കുന്നത്. ഇന്നലത്തെ ലൗഞ്ച് മാലയുടെ മെയിൻ ഹൈലൈറ്റുകളിൽ ഹൈലൈറ്റ് ആയിരുന്നു അത്.
ഇതിനൊപ്പം ഈ വർഷത്തെ മറ്റ് പരിപാടികൾ കൂടി യമഹ വിശധികരിക്കുകയുണ്ടായി. അതിൽ ഏറ്റവും മികച്ചത് ബൈക്കുകളുടെ ലോഞ്ച് ഈ വർഷത്തെ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. മലിനീകരണം കുറക്കുന്നതിനായി ഓട്ടോ എക്സ്പോയിൽ എത്തിയ എഥനോൾ മോഡലുകൾ വെറും വിരുന്നുക്കാർ മാത്രമല്ല എന്ന് വ്യക്തമാകുകയാണ് യമഹ. ബ്ലൂഫ്ളക്സ് എന്ന ടെക്നോളജിയിലാണ് യമഹ ഈ മോഡലുകളെ അവതരിപ്പിക്കുന്നത്.

ഈ വർഷം അവസാനത്തോടെ എല്ലാ മോഡലുകളുടെയും എഥനോൾ വേർഷൻ വിപണിയിലെത്തും. ഇന്നലെ എത്തിയ എഫ് സി യിൽ കണ്ടത് പോലെ എഥനോൾ, പെട്രോൾ രണ്ടും കൂടി ഒരു പോലെ ഉപയോഗിക്കാവുന്ന മോഡലുകളാണ് വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. ഇ 20 ഗ്രേഡിലുള്ള ( 20% എഥനോളും, 80% പെട്രോളും ) ആയിരിക്കും ഈ ഇ20 ഗ്രേഡ് എഥനോളിൽ ഉപയോഗിക്കുക. ഇതിനോടകം തന്നെ ബ്രസീൽ എഫ് സി യിൽ ഇത് വലിയ ഹിറ്റാണ്.
ഇന്ത്യയിലെ യമഹയുടെ ബ്ലൂ സ്‌ക്വയർ ഷോറൂമുകൾ 160 ന് മുകളിൽ എത്തിയെന്നും. കഴിഞ്ഞ വർഷം നടത്തിയ 600 ഓളം പരിപാടികളാണ് ദി കാൾ ഓഫ് ദി ബ്ലൂ വീക്കെൻഡ്, ബ്ലൂ സ്ട്രീക് , ട്രാക്ക് ഡേ വിജയമാക്കിയ റൈഡർമാർക്ക് നന്ദിയും യമഹ അറിയിച്ചിട്ടുണ്ട്. ഈ വർഷവും പുതിയ പ്രീമിയം ഷോറൂമുകൾക്കൊപ്പം ഇതുപോലെയുള്ള പരിപാടികളും ഉണ്ടാകും.
Leave a comment