ഇന്ത്യയിൽ 200 സിസി സെഗ്മെന്റിൽ ഏറ്റവും കൂടുതൽ മോഡലുകൾ ഉണ്ടായിരുന്ന ബൈക്ക് ബ്രാൻഡ് ആയിരുന്നു ഹീറോ. എന്നാൽ 2020 ൽ വില്പന കുറവിനെ തുടർന്ന് ചില മോഡലുകൾ പിൻവലിച്ചെങ്കിലും. അടിതെറ്റാതെ നിന്ന എക്സ്ട്രെയിം 200 ന് 4 വാൽവ് എൻജിൻ കൊണ്ടുവന്നിരിക്കുകയാണ് ഹീറോ.
പുതിയ 5 മാറ്റങ്ങളാണ് പുത്തൻ മോഡലിന് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ മാറ്റം നിറത്തിലും ഗ്രാഫിക്സിലും തന്നെ. 2 വാൽവ് മോഡലിന് കൂടുതൽ ഗ്രാഫിക്സ് വർക്ക് ഉണ്ടായിരുന്നില്ല. പക്ഷേ 4 വാൽവിൽ കുറച്ചധികം ഗ്രാഫിക്സ് ഹീറോ നൽകിയിട്ടുണ്ട്. അതിനൊപ്പം പുതിയ 3 നിറങ്ങളിലും.
രണ്ടു നിറങ്ങളുടെ കോമ്പിനേഷൻ ആണ്. എല്ലാ നിറങ്ങളിലും പൊതുവായി നില്കുന്നത് കറുപ്പാണ്. യെൽലോ / ബ്ലാക്ക്, റെഡ് / ബ്ലാക്ക്, ബ്ലാക്ക്/ ഗ്രേ എന്നിങ്ങനെ നിറങ്ങളിലാണ് പുത്തൻ 4 വി ലഭ്യമാകുന്നത്.

അടുത്ത മാറ്റം വരുന്നത് മീറ്റർ കൺസോളിലാണ്. മീറ്റർ കൺസോളിൻറെ രൂപത്തിൽ വലിയ വ്യത്യാസം ഇല്ലെങ്കിലും. ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി കൂടി പുതുതായി നൽകിയിട്ടുണ്ട്. ഇതിലൂടെ റ്റേൺ ബൈ റ്റേൺ നാവിഗേഷൻ, കോൾ, എസ് എം എസ് അലേർട്ട് ഇനി മുതൽ മീറ്റർ കൺസോളിൽ തെളിയും.
അടുത്തതാണ് ഏറ്റവും സന്തോഷം തരുന്ന കാര്യം. ഹീറോയുടെ മറ്റ് 200 സിസി മോഡലുകളുടെ പോലെ 4 വാൽവ് എൻജിൻ എത്തിയതോടെ. പെർഫോമൻസ് നമ്പറുകളിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. ഇപ്പോൾ 19.1 പി എസ് കരുത്തും 17.35 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്.
- കരിസ്‌മയുടെ ഞെട്ടിക്കുന്ന സ്പെക് പുറത്ത്
- ഹീറോ ഉന്നം ഇടുന്ന പ്രീമിയം മോഡലുകൾ
- അപ്പാച്ചെ 200 ഉം എക്സ്ട്രെയിം 200 ഉം നേർക്കുനേർ
മറ്റ് അളവുകളിൽ സസ്പെൻഷൻ, ലൈയ്‌റ്റിംഗ്, ഡിസൈൻ തുടങ്ങിയ കാര്യങ്ങളിൽ വ്യത്യാസമില്ലെങ്കിലും. ഡിസ്ക് പ്ലൈനിൽ നിന്ന് പെറ്റൽ ഡിസ്ക് ആയി മാറിയിട്ടുണ്ട്. ഇതോടെ കരുത്താർജിച്ച എക്സ്ട്രെയിം 200 എസ് 4 വിക്ക് കൂടുതൽ ബ്രേക്കിംഗ് നൽകാൻ സഹായകമാകും. ഇതാണ് നാലാമത്തെ മാറ്റം.
ഇനി നാല് സന്തോഷ വാർത്തകൾക്കൊപ്പം ഒരു സങ്കടകരമായ വാർത്തയും വന്നിട്ടുണ്ട്. അത് വിലകയറ്റമാണ്. ഈ മാറ്റങ്ങൾക്കെല്ലാം കൂടി 11,000 രൂപയാണ് അധികമായി ഹീറോ ചോദിക്കുന്നത്. എക്സ്ട്രെയിം 200 എസി 4 വിയുടെ ഇപ്പോഴത്തെ തൃശ്ശൂരിലെ എക്സ് ഷോറൂം വില വരുന്നത് 146,900 രൂപയാണ്.
Leave a comment