ഇന്ത്യയിൽ ഹീറോ തങ്ങളുടെ പ്രീമിയം വീരഗാഥ തുടങ്ങുകയാണ്. അതിനായി മത്സരം മുറുക്കുന്ന 160 യിൽ എതിരാളികളെ വിറപ്പിക്കുന്ന പെർഫോമൻസ് സ്പെസിഫിക്കേഷനാണ് തങ്ങളുടെ എക്സ്ട്രെയിം 160 യിൽ കൊണ്ടുവന്നിരിക്കുന്നത്. മാറ്റം വന്നതും വരാത്തതുമായ ലിസ്റ്റ് നോക്കാം.
ആദ്യം രൂപത്തിൽ ലൈറ്റിങ്, ഹാൻഡിൽ ബാർ, സൈഡ് പാനലുകൾ എന്നിവയിൽ മാറ്റമില്ല. എന്നാൽ മീറ്റർ കൺസോൾ സ്റ്റെൽത് എഡിഷനിൽ കണ്ടത് പോലെ തന്നെ. ഇപ്പോൾ അത് സ്റ്റാൻഡേർഡ് ആണ് എന്ന് മാത്രം. സ്വിച്ച് ഗിയർ, ഇന്ധന ടാങ്ക് തുടങ്ങിയവയിൽ അപ്ഡേഷൻ കൊണ്ടുവന്നിട്ടുണ്ട്. സീറ്റ് സ്പ്ലിറ്റ് ആക്കി.
കാലത്തിനൊപ്പമുള്ള സ്‌പെക്ക്
അത് കഴിഞ്ഞ് താഴോട്ട് നീങ്ങിയാൽ അലോയ് വീൽ, ഡിസ്ക് ബ്രേക്കുകൾ അത് പോലെ തന്നെ ഡ്യൂവൽ ചാനൽ എ ബി എസ് ഓപ്ഷനായി പോലും നൽകിയിട്ടില്ല എന്നത് മോശമായി പോയി. പക്ഷേ സസ്പെൻഷൻ സെറ്റപ്പ് മുഴുവനായി ഉടച്ചു വാർത്തിട്ടുണ്ട് . കെ വൈ ബി യുടെ യൂ എസ് ഡി ആണ് മുന്നിൽ എങ്കിൽ. പിന്നിൽ മോണോ സസ്പെൻഷൻ ഷോവായുടെതാണ്.
എൻജിൻ സൈഡിൽ വലിയ മാറ്റം
എൻജിൻ കവിൾ ഡിസൈനിൽ വലിയ മാറ്റങ്ങൾ നൽകിയിട്ടില്ല. പക്ഷേ അതിലുള്ള സ്റ്റിക്കർ വർക്ക് ഒരു സൂചന നൽകുന്നുണ്ട്, 4 വാൽവ് എന്ന്. ഇതോടെ 163 സിസി എൻജിന് പുതുജീവൻ നൽകിയിരിക്കുയാണ് ഹീറോ. 15.2 പി എസ് കരുത്തും 14 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന 2 വാൽവ് എൻജിനിൽ നിന്നും.
16.9 പി എസ് കരുത്തും 14.6 എൻ എം ടോർക്കുമാണ് പുതിയ 4 വാൽവ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം പേർഫോമൻസിൽ കൂടുതൽ സ്ഥിരത നൽകുന്നതിനായി ഓയിൽ കൂളറും നൽകിയിട്ടുണ്ട്. സെഗ്മെന്റിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ മോഡലിന് 5 കിലോയാണ് 4 വിയിൽ എത്തിയപ്പോൾ കൂടിയ ഭാരം.
എതിരാളികളെ വിറപ്പിക്കുന്ന നമ്പറുകൾ
എന്നിരുന്നാലും അപ്പാച്ചെയെ കുറച്ചൊന്നു സമർദ്ദത്തിലാകുന്ന ചില വിവരങ്ങളും പുറത്ത് വരുന്നുണ്ട്. 0 – 60 , 0 – 100, 0 – ടോപ് സ്പീഡ് തുടങ്ങിയ കാര്യങ്ങളിൽ ഒന്നാമതാണ് എന്നാണ് ഹീറോ അവകാശപ്പെടുന്നത്. ബാക്കി എല്ലാ കാര്യങ്ങളും ട്ടി വി എസ് വിട്ട് കളഞ്ഞേക്കാം. പക്ഷേ ഇതിനൊരു മറുപടി ഉടൻ തന്നെ ട്ടി വി എസിൽ നിന്നും പ്രതിക്ഷിക്കാം.
വിലയിലേക്ക് കടക്കുന്നതിന് മുൻപ് ഒരു കാര്യം കൂടി. മൂന്ന് വാരിയന്റുകളിലാണ് എക്സ്ട്രെയിം 160 ലഭ്യമാകുന്നത്. ഏറ്റവും മുകളിലുള്ള പ്രൊ വേർഷന് മാത്രമാണ് യൂ എസ് ഡി ഇപ്പോൾ ലഭ്യമാകുന്നത്. തൊട്ട് താഴെയുള്ള കണക്റ്റഡ് വാരിയന്റിന് ടെലിസ്കോപിക് സസ്പെൻഷൻ + ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി.
സ്റ്റാൻഡേർഡ് വേർഷനിൽ ടെലിസ്കോപിക് മാത്രം എന്ന രീതിയിലാണ് വിലയിട്ടിരിക്കുന്നത്. വില നോക്കിയാൽ 6,500 രൂപയോളം വർദ്ധിച്ചിട്ടുണ്ട്. വില തുടങ്ങുന്ന സ്റ്റാൻഡേർഡ് വേർഷന് 127,300 രൂപയാണെങ്കിൽ നടുക്കഷ്ണമായ കണക്റ്റ്ഡ് വാരിയന്റിന് വില 1,32,800/- . ടോപ്പ് വാരിയൻറ് പ്രൊ ക്ക് 1,36,500 എന്നിങ്ങനെയാണ് വിലവിവരപട്ടിക.
എതിരാളികളുമായി നോക്കുമ്പോൾ ആർ ട്ടി ആർ 160 4 വിക്ക് 1.23 മുതൽ 1.36 ലക്ഷം വരെയും. എൻ എസ് 160 ക്ക് 1.36 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വില.
Leave a comment