ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home international കഫേ റൈസർ എക്സ് എസ് ആർ എത്തി
international

കഫേ റൈസർ എക്സ് എസ് ആർ എത്തി

2023 എഡിഷൻ ഇന്തോനേഷ്യയിൽ

yamaha 2023 edition launched
yamaha 2023 edition launched

ഇന്ത്യയിൽ കഴിഞ്ഞ ഓരോ വർഷത്തിന്റെയും തുടക്കത്തിൽ ചോദിക്കുന്ന സ്ഥിരം ചോദ്യമാണ് എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമോ എന്നുള്ളത്. എന്നാൽ എത്താൻ സാധ്യതയില്ല എന്നതാണ് ഈ വർഷത്തെയും ഉത്തരം. ഈ അടുത്ത് നടത്തിയ യമഹയുടെ മേധാവിയുടെ ഇന്റർവ്യൂവിലും കുറച്ചധികം പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ പറഞ്ഞെങ്കിലും ഇവനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ ഇവന് വലിയ ജനപ്രീതിയാണ് കിട്ടിവരുന്നത്. റോയൽ എൻഫീൽഡ് മോഡലുകളെ പോലെ മോഡിഫിക്കേഷൻ ഹൌസുകളുടെ ഇഷ്ട്ട വാഹനമായി മാറി കഴിഞ്ഞു ഇവൻ. അതോടെ യമഹയുടെ കണ്ണും ആ വഴിയിലോട്ട് പോയി തുടങ്ങി. എക്സ് എസ് ആർ ട്രാക്കർ, സ്പോർട്സ് ഹെറിറ്റേജ് എന്നിവക്ക് പുറമേ കഫേ റൈസർ ആക്‌സിസ്സോറിസ് ലഭ്യമാണ്.

കഫേ റൈസർ ആക്‌സസ്സറിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ബിക്കിനി ഫയറിങ്, ബ്ലാക്ക് ഹംബ് സീറ്റ്, ടാങ്ക് നീ പാട്, കുറച്ചു ഫ്ലാറ്റ് ആയ ഹാൻഡിൽ ബാർ, ലോവർ ഹാൻഡിൽ ബാർ ഹോൾഡർ, ബ്രേക്ക് കേബിൾ ഹെഡ്‍ലൈറ്റ് കവിൾ സ്റ്റേ എന്നിവയാണ്. ഇന്ത്യൻ രൂപ 32,200 നടുത്ത് വരുന്ന ഈ ആക്‌സസറീസ് അണിഞ്ഞാൽ ലൈറ്റ് വൈറ്റ് ക്ലാസ്സിക് ഒരു കഫേ റൈസർ ആയി മാറും.

yamaha 2023 edition launched

ഇതിനൊപ്പം 2023 എഡിഷനിൽ പുതിയ നിറങ്ങളും യമഹ ഇവന് നൽകിയിട്ടുണ്ട്. മെറ്റാലിക് റെഡ്, ലൈറ്റ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക്, മാറ്റ് സിൽവർ എന്നിങ്ങനെയാണ് അവ. എൻജിൻ സ്പെക്, ക്ലാസ്സിക് രൂപഭംഗി എന്നിവയിൽ ഒരു മാറ്റവും നൽകിയിട്ടില്ല.

ഇന്തോനേഷ്യൻ മാർക്കറ്റിൽ ഇവൻറെ വില ഇന്ത്യയിൽ നിലവിലുള്ള സഹോദരന്മാരെക്കാളും താഴെയാണ്. ഇന്ത്യൻ രൂപ കണക്കാക്കിലായി 1.98 ലക്ഷം രൂപയാണ് ഇവൻറെ ഇൻഡോനേഷ്യയിലെ എക്സ് ഷോറൂം വില വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കുറച്ചു കൂടി തെളിഞ്ഞ് സിംഗിൾ സിലിണ്ടർ ഡുക്കാറ്റി

ഡുക്കാറ്റി തങ്ങളുടെ കുഞ്ഞൻ മോട്ടോർ സൈക്കിളിൻറെ പരീക്ഷണ ഓട്ട തിരക്കിലാണ്. മിക്കവാറും ഇ ഐ സി...

അപ്രിലിയയുടെ സാഹസിക സ്കൂട്ടർ

നാളെ അപ്രിലിയയുടെ പുത്തൻ സൂപ്പർ സ്പോർട്ട് വരാനിരിക്കെ. യൂറോപ്പിൽ ഒരു ചെറിയ ബോംബ് പൊട്ടിച്ചിരിക്കുകയാണ്. ലോകം...

കവാസാക്കിയോട് മത്സരിക്കാൻ ബി എസ് എ

വലിയ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകളെ അവതരിപ്പിക്കുകയാണ്. കവാസാക്കി ചെറുതിൽ തുടങ്ങുന്നത് പോലെ. മഹീന്ദ്രയുടെ കീഴിലുള്ള...

വലിയ റേഞ്ചുമായി കവാസാക്കി ട്വിൻസ്

ലോകം മുഴുവൻ ഇലക്ട്രിക്ക് യുഗത്തിലേക്ക് ഒഴുക്കുകയാണ്. ആ ശക്തിയിൽ വൻസ്രാവുകളും ആ വഴിയേ എത്തുകയാണ്. ഇന്ത്യയിലെ...