ഹോണ്ട ഇന്ത്യയിൽ ഒന്നാം സ്ഥാനം പിടിക്കാൻ തന്നെയാണ് തീരുമാനം എന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനായി വലിയ പ്ലാനുകൾ അവതരിപ്പിച്ച ഹോണ്ടയുടെ ഇന്ത്യയിൽ കറങ്ങി നടക്കുന്ന എക്സ് ആർ ഇ 300 ഓട്ടോ എക്സ്പോയിൽ എത്തിച്ചിരിക്കുന്നു. പക്കാ ഓഫ് റോഡർ ആയ ഇവൻറെ റാലി വേർഷൻ ആണ് ഇവിടെ എത്തിയിരിക്കുന്നത്. ഒപ്പം പെട്രോൾ അല്ല ഇവൻറെ ഇന്ധനം.
ബ്രസീലിയൻ സ്പെക് മോഡലിന് കുതിക്കാൻ വേണ്ടത് എഥനോൾ ആണ്. നേരത്തെ അവതരിപ്പിച്ച ആർ ട്ടി ആറിനെ പോലെ 20 മുതൽ 85 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന എൻജിനുമായി എത്തുന്ന ഇവന്. പെട്രോളിനെ വിട്ട് .2 പി എസ് പവറും .4 എൻ എം ടോർക്കും കുറവുണ്ട്.
എൻജിൻ സ്പെക് എടുത്തുനോക്കിയാൽ 291.7 സിസി, എയർ കൂൾഡ്, ഡി ഓ എച്ച് സി എൻജിനാണ് ഇവൻറെ പവർ പ്ളാന്റ്റ്. 25.6 പി എസ് കരുത്തും 27.4 എൻ എം ടോർക് ഉത്പാദിപ്പിക്കുന്ന ഇവൻറെ ഭാരം വെറും 159 കെജി യാണ്. 5 സ്പീഡ് ട്രാൻസ്മിഷനാണ് ടയറിലേക്ക് കരുത്ത് പകരുന്നത്. 21 // 18 ഇഞ്ച് സ്പോക് വീലോട് കൂടിയ ഓഫ് റോഡ് ടയർ, 259 എം എം ഗ്രൗണ്ട് ക്ലീറൻസ്, 860 എം എം ഗ്രൗണ്ട് ക്ലീറൻസ് എന്നിങ്ങനെ ഓഫ് റോഡ് കഴിവുകൾ ഏറെയുള്ള ഇവൻ .
എഥനോളിൻറെ പ്രചാരണാർഥം എത്തിയ മോഡലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ എത്താൻ സാധ്യത വളരെ കുറവാണ്. ഇവൻറെ തന്നെ ഹോർനെറ്റ് 2.0 യുടെ എൻജിനുമായുള്ള എക്സ് ആർ ഇ 190 യും ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുണ്ട്.
Leave a comment