ഇന്റർനാഷണൽ മാര്കെറ്റിലേത് പോലെ ഹാർഡ് കോർ ഓഫ് റോഡ് മോഡലിന് ഒരു റോഡ് വേർഷൻ ഉണ്ടായിരിക്കും. ആ വഴി പിന്തുടർന്നാണ് എക്സ്പൾസ് 200 ൻറെ ടൂറിംഗ് വേർഷനായി എക്സ്പൾസ് 200 ട്ടി ഇന്ത്യയിൽ എത്തുന്നത്. എക്സ്പൾസ് 200 ശോഭ ലഭിച്ചില്ലെങ്കിലും രണ്ടാം വരവിൽ കൂടുതൽ മാറ്റങ്ങളുമായാണ് 200 ട്ടി എത്തുന്നത്.
ആദ്യം പേര് സൂചിപ്പിക്കുന്നത് പോലെ 4 വാൽവ് എൻജിനോടായാണ് ഇവൻ എത്തുന്നത്. ഇതോടെ 2 വിയിൽ ഉല്പാദിപ്പിക്കുന്ന 17.83 ബി എച്ച് പി കരുത്തും 16.15 എൻ എം ടോർക്കും വർദ്ധിച്ച് 18.83 ബി എച്ച് പി കരുത്തും 17.3 എൻ എം ടോർകിൽ എത്തിയിട്ടുണ്ട്. ഓയിൽ കൂൾഡ് എൻജിനും 5 സ്പീഡ് ട്രാൻസ്മിഷൻ, ബ്രേക്കിംഗ്, സസ്പെൻഷൻ എന്നിവയിൽ മാറ്റമില്ലാതെ തുടരുന്നു

അടുത്ത മാറ്റം വന്നിരിക്കുന്നത് രൂപത്തിലാണ്. റൌണ്ട് ഹെഡ്‍ലൈയ്റ്റിന് മുകളിൽ ചെറിയ കിരീടം പോലെ വിൻഡ് സ്ക്രീൻ നൽകി. സസ്പെൻഷൻ കവർ ചെയ്യുന്നതിനായി ഫോർക്ക് ഗൈറ്റേഴ്‌സ് എന്നിവയാണ് മുന്നിലെ മാറ്റങ്ങൾ. പിന്നോട്ട് നീങ്ങിയാൽ പുതിയ പ്ലെയിൻ സീറ്റ്, ലളിതമായ ഗ്രാബ് റെയിൽ എന്നിവയാണ് പരിഷ്കാരങ്ങളുണ്ട്.
മറ്റ് ഹൈലൈറ്റുകളായ എൽ സി ഡി മീറ്റർ കൺസോളിലെ ബ്ലൂ ട്ടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ എൽ സി ഡി മീറ്റർ കൺസോളിൽ അടിസ്ഥാന വിവരങ്ങൾക്ക് പുറമേ കാൾ അലേർട്ട്, ടേൺ ബൈ ടേൺ നാവിഗേഷൻ 4 വിയിലും തുടരുമ്പോൾ യൂ എസ് ബി ചാർജിങ് പോർട്ട്, സൈഡ് സ്റ്റാൻഡ് സെൻസർ എന്നിവയും തുടരുന്ന ഹൈലൈറ്റുകളാണ്.
ഇനി വിലയിലേക്ക് വന്നാൽ, എത്ര മാറ്റങ്ങൾക്ക് എല്ലാം കൂടി വെറും 1036 രൂപയാണ് ഹീറോ അധികം ചോദിക്കുന്നത്. 125,726 രൂപയാണ് ഹീറോ എക്സ്പൾസ് 200 ട്ടി 4വി യുടെ മുംബൈയിലെ എക്സ് ഷോറൂം വില.
Leave a comment