ഇന്ത്യയിൽ പ്രീമിയം നിരയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കവാസാക്കി. ഇപ്പോൾ അഫൊർഡബിൾ മോഡലുകളോട് പ്രിയമേറിവരുകയാണ്. വലിയ മാർക്കറ്റ് ലക്ഷ്യമാക്കി ഡബിൾ യൂ 175 ഇന്ത്യൻ മാർക്കറ്റിൽ അടുത്ത മാസം ഇറങ്ങാൻ ഒരുങ്ങുമ്പോൾ. ഇതാ ബൈക്കർ മാരുടെ ഉത്സവമായ ഐ ബി ഡബിൾ യൂ വിൽ ഒരു കുഞ്ഞൻ ഓഫ് റോഡർ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള കെ എൽ എക്സ് 150 ബി എഫ് ആണ് ഐ ബി ഡബിൾ യൂ കാണാൻ എത്തിയത്.
സംശയം ആദ്യം തീർക്കാം
ഇന്ത്യയിൽ പ്രീമിയം മോഡലുകൾ മാത്രമാണ് കവാസാക്കിയുടെ പക്കൽ ഉള്ളത്. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ എയർ കൂൾഡ് എൻജിനുകളുടെ വലിയ നിര തന്നെയുണ്ട്. പുതിയ താരത്തിലുള്ള കെ എൽ എക്സ് ഇന്ത്യയിൽ മോട്ടോ ക്രോസ്സ് ബൈക്കുകൾ മാത്രമാണ് ഉള്ളത്. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ റോഡിൽ ഉപയോഗിക്കാവുന്ന മോഡലുകളും ഈ സീരിസിലുണ്ട്. അതിന് ഉദാഹരണമാണ് ഇവൻ.

പക്കാ ഓഫ് റോഡർ
കാഴ്ചയിൽ ഒരു ഓഫ് റോഡ് മോഡലിനോട് ചേർന്ന് നിൽക്കുന്ന ഡിസൈനാണ്. ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്, സീറ്റിനോട് തൊട്ട് താഴെയായി എക്സ്ഹൌസ്റ്റ്, വീതി കുറഞ്ഞ ടാങ്കിന് മുകളിൽ വരെ കേറി നിൽക്കുന്ന സീറ്റ്, എൻജിനെ സംരക്ഷിക്കാൻ ബാഷ് പ്ലേറ്റും കൈകളെ സംരക്ഷിക്കാൻ ഹാൻഡ് ഗാർഡ് എന്നിങ്ങനെ ഒരു ഓഫ് റോഡ് മോഡലുകൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും 150 ബി എഫിലുണ്ട്. ഒപ്പം ട്രാക്ക് മോഡൽ അല്ലാത്തതിനാൽ ഹാലൊജൻ ഹെഡ്‍ലൈറ്റും നൽകിയിട്ടുണ്ട്.
ലൈറ്റ് വൈറ്റ് റോക്കറ്റ്
12 പി എസ് കരുത്ത് പകരുന്ന സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, എസ് ഒ എച്ച് സി, കാർബുറേറ്റർ, 144 സിസി, സിംഗിൾ സിലിണ്ടർ എൻജിനാണ് ഇവന് കരുത്ത് പകരുന്നത് ടോർക് 11.3 എൻ എം. 5 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ് ഡ്യൂവൽ പർപ്പസ് പാറ്റേൺ 18 ഇഞ്ച് സ്പോക്ക് വീലിലേക്ക് കരുത്ത് കൈമാറുന്നത്. എ ഡി വി ബൈക്കുകളുടേത് പോലെ മുൻ ടയർ 21 ഇഞ്ചാണ്. മുന്നിൽ 175 എം എം ട്രാവലുള്ള യൂ എസ് ഡി ഫോർക്കും പിന്നിൽ 193 എം എം ട്രാവലുള്ള മോണോ സസ്പെൻഷനും ഏത് കാട്ടിലും മേട്ടിലും ചാടി കയറാൻ സാധിക്കും. ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്.

ഭീകര അളവുകൾ
എത്ര ഗ്രൗണ്ട് ക്ലീറൻസും പോരാത്ത ഇന്ത്യൻ റോഡുകളിൽ ഇവൻ തിളങ്ങുമെന്ന് ഉറപ്പാണ്. 296 എം എം ഗ്രൗണ്ട് ക്ലീറൻസുള്ള ഇവന് ഭാരം വെറും 118 കെ ജി മാത്രമാണ്. എന്നാൽ സീറ്റ് ഹൈറ്റും ഇന്ധനടാങ്കും കുറച്ച് പ്രേശ്നമാണ് 870 എം എം വും 7 ലിറ്ററും.
വിലയും ലൗഞ്ചും
ഇന്ത്യയിൽ ഓഫ് റോഡ് മോഡലുകളുടെ ജനപ്രീതി കൂടി വരുകയാണ്. അതുകൊണ്ട് തന്നെയാകാം ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള ഇവനെ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. റോഡുകളിൽ വരാനിരിക്കുന്ന കുഞ്ഞൻ ഡബിൾ യൂ 175 ൻറെ പാത പിന്തുടർന്നാണ് ഇവനും എത്തുന്നതെങ്കിൽ, വില 1.75 ലക്ഷത്തിന് താഴെയായിരിക്കാനാണ് സാധ്യത. അപ്പോൾ ഇന്ത്യയിൽ എതിരാളികൾ ഇല്ലാതെ തിളങ്ങി നിൽക്കുന്ന എക്സ്പൾസ് 200 നൊപ്പമായിരിക്കും ഇവൻറെ മത്സരം.
Leave a comment