എക്സ്പൾസ് 200 4 വിയുടെ ബി എസ് 6.2 വേർഷൻ അവതരിപ്പിച്ചു. ഇന്നലെ പറഞ്ഞ അഭ്യുഹങ്ങളിൽ മിക്കതും ലോഞ്ച് ചെയ്ത മോഡലിൽ ഉണ്ടെങ്കിലും. ഡ്യൂവൽ ചാനൽ എ ബി എസ് ഇപ്പോഴും ഹീറോ നിരയിൽ കിട്ട ഖനിയാണ്. ഇനി മുതൽ 4 വി സ്റ്റാൻഡേർഡ് മോഡലും പ്രൊ വേർഷനുമാണ് ലഭ്യമാകുന്നത്. എന്തൊക്കെയാണ് ഇന്ത്യയിലെ എൻട്രി ലെവൽ സാഹസികനിൽ ഉണ്ടായിരിക്കുന്ന കൂട്ടിച്ചേർക്കലുകൾ എന്ന് നോക്കാം.
ആദ്യം മുന്നിൽ നിന്ന് തുടങ്ങിയാൽ എക്സ്പൾസ് 200 ൻറെ ഹൈവേ യാത്രകളിൽ വിൻഡ് ബ്ലാസ്റ്റ് കുറക്കുന്നതിനായി 60 എം എം വലിയ വിൻഡ് സ്ക്രീൻ ആണ് നൽകിയിരിക്കുന്നത്. ഹാൻഡ് ഗാർഡ്, സ്വിച്ച് ഗിയർ എന്നിവ ഒന്ന് കൂടി പ്രീമിയം ആക്കിയപ്പോൾ. വേതാളത്തെ ഇത്തവണ പരിപൂർണ്ണമായി അഴിച്ചു വക്കാനാണ് തീരുമാനം.
അതിനായി എച്ച് ഷെയ്പ്ഡ് ഡി ആർ ഏലോഡ് കൂടിയ പുതിയ ഹെഡ്‍ലൈറ്റ് യൂണിറ്റ് അവതരിപ്പിച്ചിട്ടുണ്ട്. റൈഡർക്ക് കൂടുതൽ സ്ഥലസൗകര്യത്തിനായി റൈഡിങ് ട്രൈആംഗിൾ പുനർ ക്രമീകരിച്ചിട്ടുണ്ട്. 35 എം എം താഴത്തേക്ക് ഇറക്കിയതിനൊപ്പം 8 എം എം പിന്നോട്ടും നീക്കിയിട്ടുണ്ട്.
- മുഖം മുടിയില്ലാതെ കരിസ്മ എക്സ് എം ആർ
- എക്സ്ട്രെയിം 160 ആറും ഉടനെത്തും
- സ്പോക്ക് വീലുമായി ആഡ്വഞ്ചുവർ 390 ഇന്ത്യയിൽ
എൻജിൻ സൈഡിൽ വലിയ മാറ്റങ്ങളില്ല. അതേ 19.1 എച്ച് പി കരുത്തും 17.35 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന 200 സിസി, ഓയിൽ കൂൾഡ്, 4 വാൽവ് എൻജിൻ തന്നെയാണ് ഇവനിലും ജീവൻ നൽകുന്നത്. പക്ഷേ പുതിയ തലമുറ എൻജിനുകൾ പോലെ ഇ 20 എഥനോൾ കൂടി ഉപയോഗിക്കാവുന്ന തരത്തിലാണ് എൻജിൻ നിർമ്മാണം.
മറ്റൊരു വലിയ മാറ്റം വന്നിരിക്കുന്നത് എ ബി എസിലാണ്. ഇന്നലെ പറഞ്ഞതു പോലെ ആദ്യമായി ഡ്യൂവൽ ചാനൽ എ ബി എസ് എന്ന സ്വപ്നം ഇത്തവണയും നടക്കില്ല. സിംഗിൾ ചാനൽ എ ബി എസിലാണ് 3 മോഡുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതെല്ലാം സ്റ്റാൻഡേർഡ് മോഡലിൻറെ വിശേഷങ്ങളാണ്. 1.44 ലക്ഷം വിലയാണ് ഇവനെങ്കിൽ.
ഈ മാറ്റങ്ങൾക്കൊപ്പം കൂടുതൽ ഓഫ് റോഡ് കഴിവുകളുമായി പ്രൊ വേർഷനും ഇപ്പോൾ ലഭ്യമാണ്. റാലി കിറ്റിൻറെ സ്റ്റാൻഡേർഡ് വാരിയൻറ് ആണ് പുതിയ പ്രൊ വേർഷൻ. അഡ്ജസ്റ്റ് ചെയ്യാവുന്ന ലോങ്ങ് ട്രാവൽ സസ്പെൻഷൻ, ഉയർന്ന ഹാൻഡിൽ ബാർ. സീറ്റ് ഹൈറ്റ് 66 എം എം ഉയർത്തി 891 എം എം ആയി, 50 എം എം ഗ്രൗണ്ട് ക്ലീറൻസ് കൂടി 270 എം എം എന്നിങ്ങനെയാണ് മാറ്റങ്ങളുടെ ലിസ്റ്റ്.
ഈ ഉയർച്ച വരുത്തിയതിനൊപ്പം വിലയിലും വർദ്ധനയുണ്ട്. സ്റ്റാൻഡേർഡ് വേർഷനേക്കാളും 7,000 രൂപയാണ് പ്രൊ വേർഷന് അധികമായി നൽകേണ്ടത്. 1.51 ലക്ഷമാണ് ഇവൻറെ കൊച്ചിയിലെ എക്സ്ഷോറൂം വില.
സോഴ്സ്
Leave a comment