ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News പിൻവലിക്കലും വിലകയ്യറ്റവുമായി ഹീറോ 
latest News

പിൻവലിക്കലും വിലകയ്യറ്റവുമായി ഹീറോ 

പടിയിറങ്ങുന്നത് പുതിയൊരു മാറ്റം കുറിച്ചയാൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാവായ ഹീറോ തങ്ങളുടെ എൻട്രി ലെവലിലെ പഞ്ഞ കാലം മാറ്റിയ എക്സ്പൾസ് 200 2വി യെ പിൻവലിക്കുന്നു. 200 4വി മികച്ച പ്രതികരണം നേടിയത്തോടെയാണ് പതുക്കെയുള്ള ഈ പിന്മാറ്റം.

2019 മേയിൽ അവതരിപ്പിച്ച എക്സ്പൾസ് 200 ഹീറോക്ക് എൻട്രി ലെവൽ സെഗ്മെന്റിൽ മികച്ച കുത്തിപ്പാണ് നൽകിയത്. മികച്ച ഓഫ്‌ റോഡ് കഴിവുകളുള്ള ഇവന് ആദ്യ തലമുറയിൽ പോരായ്മകൾ പരിഹരിച്ചാണ് 2021 ൽ 4 വാൽവ് എൻജിനുമായി 4 വി എത്തിയത്. ഇരുവരും തമ്മിൽ 10,000 രൂപയോളം വില വ്യത്യാസവും ഉണ്ട്. 1.37 ലക്ഷം രൂപയാണ് 4വി യുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്.

പിൻവലിക്കുന്നതിനാലാകാം ഹീറോ നിരയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിലകയ്യറ്റതിൽ നിന്ന് എക്സ്പൾസ് 200 4വി യെ മാറ്റി നിർത്തിയിരിക്കുന്നത്. പുതിയ വില അനുസരിച്ച്. എക്സ്ട്രീം 160 ആറിന് 2794 രൂപയുടെ വരെ വർധന ഉണ്ട്. ഇതോടെ 117,786  മുതൽ 128,658  രൂപയാണ് എക്സ് ട്രീമിന് വില വരുന്നത്. ഇന്ത്യയിലെ ഏറ്റവും അഫോഡബിൾ ആയ ഫുള്ളി ഫൈറിങ് ബൈക്കായ 200 എസിന് 1294 രൂപയുടെ വിലകയ്യറ്റം ഉണ്ടായിട്ടുണ്ട്. ഇതോടെ 136,423 ആയി എക്സ്ട്രീം 200 എസിന്റെ വില വരുന്നത്. ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന വിലകയ്യറ്റത്തിൽ ഒരു മാറ്റവും മോഡലുകൾക്ക് ഹീറോ നൽകിയിട്ടില്ല.

 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...