ഇന്ത്യയിൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ട്രിയംഫ്, ഹാർലി എന്നിവർ എത്തിയപ്പോൾ. ഏറ്റവും വലിയ ആയുധം വില തന്നെ ആയിരുന്നു. ഇന്റർനാഷണൽ മാർക്കറ്റിലും സ്ഥിതി വ്യത്യാസ്തമല്ല. ക്ലാസിക് 350 യോട് മത്സരിക്കാൻ എത്തിയ എക്സ് 350 യുടെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ഓസ്ട്രലിയക്കാർ.
ഹാർലി വികസിത രാജ്യങ്ങളിൽ ക്യു ജെ യുമായി നിർമ്മിച്ച എക്സ് 350 യാണ്. ക്ലാസ്സിക് 350 തുടങ്ങിയ മോഡലുകളുമായി മത്സരിക്കാൻ ഹാർലി അവതരിപ്പിക്കുന്നത്. ചൈനയിൽ കണ്ട അതേ മോഡൽ, ഡിസൈനിൽ ഇന്ത്യയിലെ എക്സ് 440 യുമായി വലിയ സാമ്യമുണ്ടെങ്കിലും. പ്രീമിയം മോഡലായാണ് ഇവൻ എത്തുന്നത്.

353 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ്. 9,500 ആർ പി എമ്മിൽ 36 പി എസ് കരുത്തും 7,000 ആർ പി എമ്മിൽ 31 എൻ എം ടോർക്കുമാണ് ഈ പവർ പ്ളാൻറ് ഉല്പാദിപ്പിക്കുന്നത്. എന്നാൽ ഇന്ധനക്ഷമതയുടെ കാര്യത്തിൽ കുറച്ചു കട്ടിയാണ് ഏകദേശം 20 കി മീ മാത്രമാണ് ഇവൻറെ ഇന്ധനക്ഷമത.
മുന്നിൽ യൂ എസ് ഡി ഫോർക്ക്, പിന്നിൽ മോണോ സസ്പെൻഷൻ. 120 സെക്ഷൻ മുൻ ടയറിന് ഇരട്ട ഡിസ്ക് ബ്രേക്കുകൾ, പിന്നിൽ 160 സെക്ഷൻ ടയറിന് സിംഗിൾ ഡിസ്ക് ബ്രേക്ക്. 198 കെ ജി ഭാരം, 777 എം എം സീറ്റ് ഹൈറ്റ് എന്നിങ്ങനെ എല്ലാം ഒരു പ്രീമിയം ബൈക്കുകളുടേത് പോലെ തന്നെ.
- കുഞ്ഞൻ ഹാർലിയുടെ വില കൂട്ടി
- ട്രിയംഫിനെ മലത്തി അടിച്ച് ഹാർലി
- പുതിയ കുഞ്ഞനെ അവതരിപ്പിച്ച് ഹാർലി
- ഹാർലിയുടെ നില പരിതാപകരം
എന്നാൽ ഇനി ആ ഞെട്ടിക്കുന്ന വിലയിലേക്ക് കടക്കാം. ഓസ്‌ട്രേലിയയിൽ ഈ വർഷം ഡെലിവറി തുടങ്ങുന്ന ഇവൻറെ വില. 8,495 ഓസ്‌ട്രേലിയൻ ഡോളറാണ് ( 7.06 ലക്ഷം ). ക്ലാസ്സിക് 350 യുടെ അവിടത്തെ വില ആരംഭിക്കുന്നത് 7,990 മുതൽ 8,790 ഓസ്‌ട്രേലിയൻ ഡോളർ ( 6.64 – 7.30 ലക്ഷം ) വരെയാണ്.
Leave a comment