ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാരുള്ള രാജ്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. ഈ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത്തിൻറെ മാനദണ്ഡങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവർമാരിൽ പറഞ്ഞതുകൊണ്ട്. വീണ്ടും ഇവിടെ വിശധികരിക്കുന്നില്ല.
ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം. കേരളത്തിൽ നിന്നല്ല ഇന്ത്യയിൽ തന്നെ അത്ര നല്ല ഡ്രൈവിംഗ് സംസ്കാരമല്ല ഇപ്പോൾ നിലവിൽ ഉള്ളത് എന്ന് നമുക്ക് നന്നായി അറിയാം. മുകളിൽ നിന്ന് തുടങ്ങിയാൽ ലോകത്തിലെ തന്നെ ഏറ്റവും മോശം ഡ്രൈവർമാരുള്ള രാജ്യമാണ് തായ്‌ലാൻഡ്. 2.17 ആണ് ഈ തിരഞ്ഞെടുപ്പിൽ ഈ ഏഷ്യൻ രാജ്യത്തിന് ലഭിച്ചത്. തൊട്ട് താഴെയായി രണ്ടാം സ്ഥാനം കൊണ്ടുപോയത് ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിലേക്കാണ്. ഇതെ പോയിന്റുമായാണ് ലെബനൻറെ നിൽപ്പ്. ഇരുവർക്കും 2.28 ആണ് കിട്ടിയിരിക്കുന്ന മാർക്ക്.
തൊട്ട് താഴെയാണ് ഇന്ത്യയുടെ സ്ഥാനം. നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് 2.34 പോയിന്റുമായാണ്. ഏറ്റവും മികച്ച ഡ്രൈവർമാരുടെ മത്സരത്തിലെ പോലെ നാലാം സ്ഥാനത്തിന് വേണ്ടി കടുത്ത മത്സരമാണ് ഇവിടെ കാഴ്ചവച്ചത്. മലേഷ്യക്ക് .02 കൂടി 2.36 പോയിൻറ് ലഭിച്ചിട്ടുണ്ട്.
കുറച്ച് മോശം അവാർഡ് ആണ് കിട്ടിയതെങ്കിലും ഈ അവാർഡിന് ഇന്ത്യയെ പ്രാപ്തനാക്കിയത്. നമ്മുടെ ചില മെട്രോ സിറ്റികളാണ്. ഇന്ത്യയിൽ ഏറ്റവും മോശം ഡ്രൈവർമാരുള്ളത് നമ്മുടെ തലസ്ഥാനമായ ഡൽഹിയിലാണ്. തൊട്ട് പുറകിലായി മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരബാദ് എന്നീ നഗരങ്ങളും മികച്ച സപ്പോർട്ട് ആണ് ഇന്ത്യക്ക് ഈ മത്സരത്തിൽ നൽകി കൊണ്ടിരിക്കുന്നത്.
Leave a comment