ഇന്ത്യയിൽ കുറച്ചു നാളുകളായി ഹോണ്ട തങ്ങളുടെ മോഡലുകളെ വലിയ തോതിൽ തന്നെ പേറ്റൻറ്റ് ചെയ്യുന്നുണ്ട്. എന്താണ് ഇതിനു പിന്നിലുള്ള കാരണം ??? ഇലക്ട്രിക്ക് മോഡലുകളും ചൈനീസ് വാഹന നിർമാതാക്കളുടെയും വലിയ കുത്തൊഴുക്കാണ് ഈ കാലയളവിൽ ഇന്ത്യയിൽ നടത്തുന്നത്. പൊതുവെ ഡിസൈൻ ചെയ്യാൻ മടിയുള്ള ഇവർ പല മുൻ നിര ബ്രാൻഡുകളുടെയും ഡിസൈൻ അങ്ങനെ തന്നെ കോപ്പി ചെയ്യുന്നുണ്ട്. അതിൽ നിന്ന് തങ്ങളുടെ മോഡലുകളെ സംരക്ഷിക്കലാണ് ഈ പേറ്റൻറ്റ് ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

ഇപ്പോൾ അവസാനം പേറ്റൻറ്റ് നിരയിൽ എത്തിയിരിക്കുന്നത് ഹോണ്ടയുടെ മാക്സി സ്കൂട്ടർ ആണ്. കഴിഞ്ഞ തവണ പേറ്റൻറ്റ് ചെയ്ത ഹൌക്ക് 11 കഫേ റൈസറിനെ പോലെ തീരെ പരിചയമില്ലാത്ത കക്ഷിയല്ല ഇവൻ. സി ബി 300 എഫ് എത്തുന്ന വേളയിൽ ഇവനും വെയ്റ്റിംഗ് ലിസ്റ്റിലുണ്ടായിരുന്നു. ഒപ്പം ഡീലർ മീറ്റിലും ഇവൻറെ സാന്നിദ്യം ഉണ്ടായിരുന്നു. ഇപ്പോൾ മാക്സി സ്കൂട്ടറുകൾക്ക് പ്രിയം കൂടി വരുന്ന സാഹചര്യത്തിൽ ഇവൻ എത്താൻ ചെറിയ സാധ്യതയുണ്ട്.
സ്പെസിഫിക്കേഷനിലേക്ക് കടന്നാൽ 330 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവൻറെ ഹൃദയം. കരുത്ത് 29 ബി എച്ച് പി യും ടോർക്ക് 31.5 എൻ എം. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എത്തുന്ന ഇവന് മാക്സി സ്കൂട്ടറുകളുടെ സവിശേഷതകളായ വലിയ വിൻഡ് സ്ക്രീൻ, സെന്റർ ട്ടണൽ, വലിയ സ്റ്റോറേജ് സ്പേസ്, കാറുകളെ വെല്ലുന്ന മീറ്റർ കൺസോൾ എന്നിവയും അടങ്ങുന്നതാണ് ഫോഴ്‌സ 350 യുടെ മൊത്തം പാക്കേജ്.
ഇന്ത്യയിൽ എത്തുകയാണെങ്കിൽ എതിരാളിയായി എത്തുന്നത് കീവേയുടെ വിയസ്റ്റ 300 ആണ്. 300 സിസി ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തുന്ന വിയസ്റ്റയുടെ വില 2.99 ലക്ഷമാണ്. എന്നാൽ വിലയിൽ ഇവന് ഏകദേശം 5 ലക്ഷത്തിനടുത്ത് വില പ്രതിക്ഷിക്കാം.
Leave a comment