ട്ടി വി എസിൻറെ എവർഗ്രീൻ താരം എക്സ് എൽ.
ഇന്ത്യയിലെ ട്ടി വി എസിൻറെ ഏറ്റവും അഫൊർടബിൾ താരം.
എക്സ് എൽ രൂപത്തിൽ ചെറുതെങ്കിലും വില്പന കൊണ്ടും ചരിത്രം കൊണ്ടും വളരെ വലിയ സൈസുണ്ട് എക്സ് ലിന്. 1980 ലാണ് ആദ്യമായി എക്സ് എൽ 50 എന്ന മോപ്പഡുമായി ട്ടി വി എസ് ഇന്ത്യയിൽ എത്തുന്നത്. ഭാരം വഹിക്കാനുള്ള കഴിവും കുറഞ്ഞ പരിപാലന ചിലവും വളരെ എളുപ്പത്തിൽ ഉപയോഗിക്കാമെന്നതും ഇദ്ദേഹത്തിന് ഈ കാരണത്താൽ തന്നെ വാണിജ്യ, സ്വകാര്യ ആവശ്യങ്ങളിൽ തിളങ്ങി. അതൊടെ ഇന്ത്യയിലെ ഗ്രാമങ്ങളുടെ ഇഷ്ട്ട്ട തോഴനായി എക്സ് എൽ മാറി. 2015 ആയപ്പോഴേക്കും ഇന്ത്യയിൽ കുറച്ച് ഇരു ചക്രങ്ങൾക്ക് മാത്രം കേറിച്ചെന്ന 1 കോടി വില്പന എന്ന റെക്കോർഡും എക്സ് എല്ലിന് സ്വന്തമായി. ഇപ്പോഴും ട്ടി വി എസ് ബ്രാൻഡിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ഇരുചക്രങ്ങളിൽ ഒന്നാണ് എക്സ് എൽ.
ഇന്ത്യയിൽ ആദ്യം 50 സിസി, 2 സ്ട്രോക്ക് മോഡലായി എത്തിയെങ്കിലും പിന്നെ എൻജിൻ കപ്പാസിറ്റി കൂടിയ 70 സിസി ഹൃദയവുമായി വന്നു. ഇന്ത്യയിലെ മലിനീകരണ ചട്ടം കൂടുതൽ ശക്തമായപ്പോളുംഎക്സ് എല്ലിനെ കൈവിടാൻ ട്ടി വി എസ് ഒരുക്കമായിരുന്നില്ല. 100 സിസി 4 സ്ട്രോക്ക് എൻജിനിലാണ് എക്സ് എൽ ഇപ്പോൾ ലഭ്യമാകുന്നത്. 4.3 എച്ച് പി , 6000 ആർ പി എമ്മിലും, 3500 ആർ പി എമ്മിൽ 6.5 എൻ എം ആണ് ടോർക്.
വാണിജ്യ സ്വകാര്യ ആവശ്യങ്ങൾക്കായി 6 വാരിയന്റിൽ ഇപ്പോൾ എക്സ് എൽ 100 ലഭ്യമാണ്. 45,315 മുതൽ 54,009 രൂപവരെയാണ് ഇപ്പോഴത്തെ എക്സ് എല്ലിന്റെ എറണാകുളത്തെ എസ്സ് ഷോറൂം വില.