Hornet 2.0 ക്ക് പ്ലേറ്റ്ഫോമിൽ കൂടുതൽ മോഡലുകൾ.
CB 190R നെ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ വർഷം വിപണിയിൽ എത്തിയ ഹോണ്ടയുടെ എൻട്രി ലെവൽ പ്രീമിയം കമ്യൂട്ടർ Hornet 2.0 ക്ക് കൂടുതൽ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നു. ഇന്ത്യയിൽ വളർന്ന് വരുന്ന മാർക്കറ്റ് ആയ ADV സെഗ്മന്റിലേക്ക് ആകും പുത്തൻ മോഡൽ എത്തുന്നത്. തട്ടിക്കൂട്ട് ADV ക്ക് പകരം ചെറിയ സാഹസിക്കത്തക്കുള്ള മരുന്ന് കൈയിൽ വച്ചാകും പുത്തൻ മോഡൽ എത്തുക ഓഫ്റോഡ് ടയർ, ഉയർന്ന ഹാൻഡിൽ ബാർ, കൂടുതൽ ഗ്രൗണ്ട് ക്ലീറൻസ്, വിൻഡ് ഷിൽഡ് എന്നിവയും ഇവനിൽ പ്രതീഷിക്കാം. അടുത്ത വർഷം ഇവനെയും ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കാം.
ഇപ്പോഴുള്ള എൻജിനുമായി വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. വിലയിലും Hornet 2.0 യെക്കാളും വർദ്ധന പ്രതീഷിക്കാം. ഇപ്പോൾ 131,700 ലക്ഷം View On road price രൂപയാണ് കേരളത്തിലെ സ്ഷോറൂം വില
Hornet 2.0 ഹോണ്ടയുടെ ചൈനയിൽ വിപണിയിലുള്ള CB 190R നെ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത് ചൈനയിൽ തന്നെ CB 190R ന് ADV, സ്ക്രമ്ബ്ലെർ മോഡലുകൾ നിലവിലുണ്ട്.