തിരിച്ചുവരവ് കാത്ത് ട്വിൻ സിലിണ്ടറിലെ താരങ്ങൾ

BS 4 ൽ അഫൊർഡബിൾ ട്വിൻ സിലിണ്ടർ മോഡലുകളാണ് ഇവർ.

കാവാസാക്കിയുടെ ബെസ്റ്റ് സെല്ലർ മോഡലായിരുന്ന ninja 300 ന്റെ BS 6 വേർഷൻ   കോറോണയെ തുടർന്ന് ഇതുവരെ എത്തിയിട്ടില്ല. എന്നാൽ 2021 ഏപ്രിൽ മാസത്തോടെ വിപണിയിൽ എത്താൻ ഒരുങ്ങുന്ന ninja 300 ന്റെ ഹൈലൈറ്റ് വിലയാണ്. ഇന്ത്യയിൽ കൂടുതലായി നിർമിക്കാൻ ഒരുങ്ങുന്ന ninja 300 ന് 50k യുടെ വിലകുറവാണ് ഉണ്ടാകാൻ പോകുന്നത്. എൻജിൻ, ഡിസൈൻ, ഫീചേഴ്‌സ് എന്നിവയിൽ മാറ്റമുണ്ടാകില്ല.

ഇത് പോലെ തന്നെയാണ് ബെനെല്ലിയുടെ കാര്യവും ഇതുവരെ ഒരു മോഡൽ മാത്രമാണ് ബെനെല്ലി ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത്. എന്നാൽ 2021 ൽ എല്ലാ മോഡലുക്കളെയും അവതരിപ്പിക്കാനാണ് ബെനെല്ലിയുടെ നീക്കം. അതിൽ പ്രമുഖർ ആണ് TNT 300 യുടെ അപ്ഡേറ്റഡ് താരം 302s ഒപ്പം ബെനെല്ലിയുടെ എൻട്രി ലെവൽ ട്വിൻ സിലിണ്ടർ സ്പോർട്സ് ബൈക്ക് 302R ഉം.

BS 4 ൽ പടിയിറങ്ങുമ്പോൾ Ninja 300, TNT 300 എന്നിവർക്ക് 3 ലക്ഷവും 302R ന് 3.1 ലക്ഷമായിരുന്നു ഇന്ത്യയിലെ exshowroom വില.

© Copyright automalayalam.com, All Rights Reserved.