Suzuki Burgman 200

ഇന്ത്യൻ മാർക്കറ്റിൽ ഇവൻ എത്തിയാൽ അഫൊർഡബിൾ മാക്സി സ്കൂട്ടറായി മാറാം

കഴിഞ്ഞ ദിവസങ്ങളിൽ കണ്ട യമഹയുടെയും ഹോണ്ടയുടെയും നടുക്കഷ്ണം ആണെങ്കിൽ ഇന്ത്യയിൽ നിലവിലുള്ള മോഡലായ Burgman ൻറെ നടുക്കഷണത്തെ ഇന്ന് പരിചയപ്പെടാം. ബർഗ്മാൻ 125, 200, 400 അങ്ങനെ എൻജിൻ ശേഷിയുള്ള മോഡലുകൾ ഇന്റർനാഷണൽ വിപണിയിൽ ഉണ്ടെങ്കിലും ഹോണ്ട ഫോഴ്സ് പച്ചപിടിച്ചാൽ സുസുക്കിയുടെ ഭാഗത്തുനിന്ന്  വരുന്ന മോഡലായിരിക്കും ബർഗ്മാൻ 200.

മോഡേൺ മാക്സിസ്‌കൂട്ടറിൻറെ ഫീചേഴ്‌സുകളായ വലിയ വിൻഡ് സ്ക്രീൻ, സീറ്റിനടിയിൽ  41 ലിറ്റർ സ്റ്റോറേജ് സ്പേസിനൊപ്പം മുന്നിൽ മൊബൈൽ ചാർജിങ്ങിനോട് കൂടിയ സ്റ്റോറേജ് സ്പേസ് നൽകിയപ്പോൾ , കാറുകളുടെ പോലുള്ള അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും വലിയ ദീർഘദുരയാത്രക്കും നഗരത്തിലും ഒരുപോലെ യാത്ര സുഖം നൽകുന്ന രീതിയിലാണ് സീറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഒപ്പം മൈലേജ്‌ , വില എന്നിവക്ക് വലിയ പ്രാധാന്യം ഉള്ള ഇന്ത്യൻ മാർക്കറ്റിൽ ഇവൻ എത്തിയാൽ അഫൊർഡബിൾ മാക്സി സ്കൂട്ടറായി മാറാം. സുസുക്കിയുടെ സ്മൂത്ത്  എൻജിൻ  തന്നെയാണ് ഇവനിലും ഇടം പിടിച്ചിരിക്കുന്നത്. 1 സിലിണ്ടർ , ലിക്വിഡ് കൂൾഡ് , SOHC, 4 -സ്ട്രോക്ക് എൻജിനാണ് കരുത്ത് 18 PS ഉം ടോർക്  16.8 Nm വുമാണ് CVT ട്രാൻസ്മിഷനോട് കുടിയായ ഇവൻറെ ആകെ ഭാരം 168 kg യാണ്. ഇന്ധനക്ഷമത 37.5 kmpl* ആണ്.   

© Copyright automalayalam.com, All Rights Reserved.