Forza യുടെ എതിരാളി.

യമഹയുടെ മാക്സി സ്കൂട്ടർ നിരയിലെ നടുക്കഷ്ണം.

യൂറോപ്യൻ മാർക്കറ്റിൽ Forza 300 ൻറെ വലിയ എതിരാളിയാണ് XMAX 300. യമഹയുടെ മാക്സി സ്കൂട്ടർ നിരയിലെ നടുക്കഷ്ണം. XMAX 300 ന് പുറമേ 125,400 എൻജിൻ നിരയാണ് XMAX ന് യൂറോപ്യൻ വിപണിയിൽ ഉള്ളത്. XMAX നിരയിലെ ഡിസൈൻ പിന്തുടരുന്ന ഇവന് എല്ലാ ലൈറ്റുകളും LED ആണ്. സ്പോർട്ടിനെസ്സിനൊപ്പം കംഫോർട്ട് നൽകുന്ന രീതിയിലാണ് യമഹ ഇവനെ നിർമിച്ചെടുക്കുന്നത് പൗർഫുൾ എൻജിനൊപ്പം സ്‌പോർട്ടി ഹാൻഡ്ലിങ് തരുമ്പോൾ തന്നെ മികച്ച യാത്ര സുഖം, കൂടുതൽ മൈലേജ് എന്നിവ ദൈനദിന, ദീർഘ ദുരയാത്രക്കൾക്ക് ഇവനെ ജനപ്രിയനാകുന്നു. 2 ഫുൾ ഫേസ് ഹെൽമെറ്റ് വക്കാൻ പറ്റുന്ന അണ്ടർ സീറ്റ് സ്റ്റോറേജും മുന്നിൽ മൊബൈൽ ചാർജോട് കൂടിയ സ്റ്റോറേജ് സ്പേസ് നൽകിയപ്പോൾ വലിയ വൈൻഡ്സ്ക്രീൻ, കാറുകളുടേത് പോലുള്ള LCD അനലോഗ് മീറ്റർ കൺസോൾ ആണ് XMAX 300 നുള്ളത്.

31.2 kmpl ഓളം മൈലേജ് ലഭിക്കുന്ന XMAX 300 ൻറെ ഹൃദയം സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക് , ലിക്വിഡ് കോൾഡ്, SOHC, 292cc എൻജിൻ കരുത്ത് 28 ps ഉം ടോർക് 29 nm ആണ്. വലിയ വീതികൂടിയ ടയറുക്കൾക്കൊപ്പം ABS, ട്രാക്ഷൻ കണ്ട്രോൾ എന്നിവയും യമഹ കൂടുതൽ സുരക്ഷക്കായി നൽകിയിട്ടുണ്ട്. 13 ലിറ്റർ ഇന്ധനശേഷിയുള്ള ഇവന് ഗ്രൗണ്ട് ക്ലീറ്റൻസ് 135 mm മാത്രമാണ്.

ഇന്ത്യയിൽ Forza 300 വലിയൊരു വിജയം ആകുമെങ്കിൽ ഉടൻ തന്നെ യമഹയുടെ ഭാഗത്തു നിന്ന് എത്തുന്ന മോഡലായിരിക്കും ഇവൻ അപ്പോൾ മാറ്റങ്ങൾക്കൊപ്പം ഗ്രൗണ്ട് ക്ലീറ്റൻസ് ഉയർത്തുമെന്ന് പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.