ഇന്ത്യയിലെ ആദ്യത്തെ Mega size സ്കൂട്ടർ.

" Catch Me If You Can " എന്ന പരസ്യ വാചകവുമായി ഇവൻറെ വരവ്.

ഇന്ത്യയിലെ ആദ്യത്തെ ബിഗ് സൈസ് സ്കൂട്ടറാണ് Kinetic Blaze. ഇന്ത്യയിൽ ഇതുവരെ കാണാത്ത രൂപമായിരുന്നു 2006 ൽ ഇവനെ Kinetic അവതരിപ്പിച്ചപ്പോൾ. Bajaj Chetak, LML Vespa എന്നിവർ ഇന്ത്യൻ ഫാമിലിക്കളുടെ ഇഷ്ട്ട വാഹനമായിരുന്ന സമയത്താണ്  " Catch Me If You Can " എന്ന പരസ്യ വാചകവുമായി ഇവൻറെ വരവ്.

വിൻഡ് ഷിൽഡ്, Sofa സീറ്റിനെ അനുസ്മരിപ്പിക്കുന്ന മുൻ സീറ്റുകൾ, മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ, ഡിജിറ്റൽ ക്ലോക്ക്, വലിയ ട്വിൻ ഹെഡ്‍ലാംപ്, ബോഡി കട്ടുക്കൽ എന്നിവ ഇവനെ ഇന്ത്യൻ സ്കൂട്ടറുകളുടെ പ്രമാണിയാക്കി.

പെർഫോമൻസിലും അന്നത്തെ സ്കൂട്ടറുകളുമായാല്ല Blaze ൻറെ മത്‌സരം, ബൈക്കുകളുമായിരുന്നു. തങ്ങളുടെ തന്നെ GF 170 എന്ന ബൈക്കിൻറെ ഹൃദയം കടം എടുത്ത ഇവന് 4 Valve, 165.1cc 4-stroke എൻജിനായിരുന്നു. കരുത്ത് 11.6bhp യും ടോർക് 12 nm ആയിരുന്നു. ഒപ്പം സ്മൂത്ത് ലീനിയർ പവർ ഡെലിവറി നൽകുന്ന CVT ഗിയർബോക്സും, 136 kg ഭാരമുണ്ടായിരുന്ന ഇവന് ഫ്യൂൽ ടാങ്ക് കപ്പാസിറ്റി 6 ലിറ്റർ മാത്രമായിരുന്നു.

കുറഞ്ഞ ഇന്ധനക്ഷതയും പെർഫോമൻസ് സ്കൂട്ടറുകളുടെ ജനപ്രീതിയില്ലായ്മയും ബാക്ക് സീറ്റിൻറെ കംഫോർട്ട് കുറവും താരതമ്യന വിലകുടുതലും വില്ലനായപ്പോൾ 2008 ൽ ഇന്ത്യയിൽ നിന്ന് Blaze ന് പടിയിറങ്ങേണ്ടി വന്നു.

© Copyright automalayalam.com, All Rights Reserved.