ഇന്ത്യയിലെ ആദ്യ മാക്സി സ്കൂട്ടർ.

മാക്സി സ്കൂട്ടർ മോഡലായ ഇവന് ഇന്ത്യയിൽ അതുവരെ കാണാത്ത ഫീചേഴ്‌സുമായാണ് എത്തിയത്

തായ്‌വാനീസ് വാഹനനിർമാതാക്കളായ Kymco യും ഇന്ത്യൻ ഇലക്ട്രിക്ക് സ്റ്റാർട്ട് അപ്പ് 22 വും ചേർന്ന് ഇന്ത്യയിൽ Kymco യുടെ 3 മോഡലുകൾ 2019 ൽ അവതരിപ്പിച്ചിരുന്നു. ലൗഞ്ചിൽ താരമായിരുന്നു 22 Kymco X-Town 300i ABS മോഡൽ. പക്കാ മാക്സി സ്കൂട്ടർ മോഡലായ ഇവന് ഇന്ത്യയിൽ അതുവരെ കാണാത്ത ഫീചേഴ്‌സുമായാണ് എത്തിയത്. 

X-Town 300i ABS ന് വലിയ സീറ്റ്, പിന്നിൽ ഇരട്ട സ്വിങ് സസ്പെൻഷൻ, ഡിജിറ്റൽ മീറ്റർ കൺസോളിനൊപ്പം ഡിജിറ്റൽ, അനലോഗ് മീറ്റർ കൺസോളിനൊപ്പം CVT ട്രാൻസ്മിഷനോട് കൂടിയ ലിക്വിഡ് കൂൾഡ് 276cc, Fi എൻജിന് കരുത്ത് 24.5 ps ഉം ടോർക് 25 nm ആയിരുന്നു. 12.5 ലിറ്റർ ശേഷിയുള്ള വലിയ ഇന്ധനടാങ്ക്. എന്നിവയടങ്ങുന്ന X-Town 300i യുടെ ഭാരം 181 kg ആയിരുന്നു. ഒപ്പം വിലയിലും വളരെ പ്രീമിയം ആയിരുന്നു കക്ഷി. 2019 ൽ ഡൽഹിയിലെ എസ്‌ഷോറൂം വില 2.3 ലക്ഷം. 

വളരെയേറെ പ്രതീക്ഷക്കളുമായി ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും ഇന്ത്യയിൽ നിലനിൽക്കാൻ Kymco ക്ക് ആയില്ല. Kymco യുടെ ഇന്ത്യൻ പങ്കാളി 22 ഇലക്ട്രിക്കിന് ഇന്ത്യയിൽ ഫണ്ട് കണ്ടെത്താൻ സാധിക്കാത്തതാണ് കാരണം. Kymco ഇന്ത്യയിൽ ക്ലച്ച് പിടിച്ചില്ലെങ്കിലും മറ്റ് ഏഷ്യൻ വിപണിയിലും യൂറോപ്പിലും നിലവിലുള്ള മോഡലാണ്.

© Copyright automalayalam.com, All Rights Reserved.