BMW C 400GT

മാക്സി സ്കൂട്ടറിലെ ആധുനികൻ.

മാക്സി സ്കൂട്ടറുകളിൽ ആധുനിക മോഡൽ നമ്മൾ ഇതുവരെ പരിചയപ്പെട്ട എല്ലാ മോഡൽ മാക്സിസ്‌കൂട്ടർ ഗുണകങ്ങളായ വൈൻഡ്സ്ക്രീൻ, വലിയ സ്ട്രോജ് സ്പേസ്, വലിയ എൻജിൻ എന്നിവക്കൊപ്പം നഗരയാത്രയിലും ദീർഘദൂരയാത്രക്കും ഒരു പോലെ കേമൻ. 
ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ASC), BMW വികസിപ്പിച്ചെടുത്ത ABS, സ്റ്റൈൻലെസ്സ് സ്റ്റീൽ ഇസ്‌ഹാക്സ്റ്റ്, LED ലൈറ്റിങ്, കീ ലെസ്സ് റൈഡ്, ട്രാക്കിംഗ് സിസ്റ്റം, TFT ഡിസ്പ്ലേ എന്നിങ്ങനെ ഒരുപിടി പ്രീമിയം ഫീചേഴ്‌സും ഇവനിലുണ്ട്.
28.5 km മൈലേജ് ലഭിക്കുന്ന 350 cc എൻജിൻ കരുത്ത് 34 hp യും ടോർക് 35 nm ആണ് CVT ട്രാൻസ്മിഷനോട് കൂടിയ ഇവന് മുന്നിൽ ഡബിൾ ഡിസ്‌ക്കാണ് 139 kmph വരെ വേഗത കൈവരിക്കും. 775 mm മാത്രം സീറ്റ് ഹൈറ്റുള്ള ഇവൻറെ ആകെ ഭാരം 203 kg ആണ്. 
ഇന്നലെ പരിചയപ്പെട്ട ബർഗ്മാൻ 200 ഇന്ത്യയിൽ എത്തിയാൽ ഏറ്റവും അഫൊർഡബിൾ ആകുമെങ്കിൽ BMW C 400GT എത്തിയാൽ ഏറ്റവും വില കുടിതലും ആധുനികവുമാകും ഇവൻ, BMW എന്നാൽ അങ്ങനെയാണല്ലോ...

© Copyright automalayalam.com, All Rights Reserved.