ചൊവ്വാഴ്‌ച , 28 നവംബർ 2023
Home international വി 4, 500 സിസി ക്രൂയ്സർ വിപണിയിൽ
international

വി 4, 500 സിസി ക്രൂയ്സർ വിപണിയിൽ

ചൈനയിൽ പുതിയ അവതാരം എത്തിയിരിക്കുന്നത്.

v4 500 cc cruiser

ബ്രേക്കിംഗ്, ഇലക്ട്രോണിക്സ്, സസ്പെൻഷൻ എന്നിവയിൽ അത്യാധുനിക സംഭവങ്ങൾ കൊണ്ടുവരുന്ന ചൈനീസ് കമ്പനിക്കളുടെ മോഡലുകളിൽ മിക്യവാറും എൻജിൻ സൈഡിൽ എത്തുമ്പോൾ നിരാശ പെടുത്താറാണ് പതിവ്. എന്നാൽ ഇതാ ആ ചീത്ത പേര് മാറ്റാനായി ഒരു ആധുനിക 4 സിലിണ്ടർ എത്തി കഴിഞ്ഞു. അതും പാനിഗാലെ മോഡലുകളിൽ ഇപ്പോൾ സ്ഥിര സാന്നിധ്യമായ വി4 എൻജിനുമായാണ് ചൈനീസ് കമ്പനിയായ ബെൻഡയുടെ വരവ്.

കാഴ്ചയിൽ തന്നെ കണ്ണുടക്കുന്ന രീതിയിലാണ് ഡിസൈൻ ഒരു കസ്റ്റമ് ക്രൂയ്സർ എന്നേ ബെൻഡ ബി ഡി 500 നെ പറയൂ. ഉയർന്ന വലിയ ഹാൻഡിൽ ബാർ, റോഡിനോട് ചേർന്ന് നിൽക്കുന്ന ഫൂട്ട്പെഗ്, വലിയ ഇരട്ട എക്സ്ഹൌസ്റ്റ്, മൾട്ടി സ്പോക്ക് അലോയ് വീൽ, റൌണ്ട് എൽ ഇ ഡി ഹെഡ്‍ലൈറ്റ്, എന്നിങ്ങനെ എല്ലാം ഒരു ഫുൾ സൈസ് അമേരിക്കൻ ക്രൂയ്സർ തന്നെ.

ഇനി പ്രധാന ഹൈലൈറ്റായ എൻജിനിലേക്ക് കടക്കാം. 496 സിസി, ലിക്വിഡ് കൂൾഡ്, വി 4 എൻജിനാണ് ഹൃദയം 56.3 ബി എച്ച് പി യും 45 എൻ എം ടോർക് എന്നിങ്ങനെ മോശമല്ലാത്ത മാർക്ക് കിട്ടുന്ന ഔട്ട്പൂട്ട് ഫിഗറുകളാണ് ഇവനായി ബെൻഡാ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഇലക്ട്രോണിക്സ് നിരയിൽ ട്രാക്ഷൻ കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ, സിലിണ്ടർ ഡി ആക്ടിവേഷൻ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് കൺസോൾ എന്നിവയും അണിനിരക്കുമ്പോൾ. മുന്നിൽ യൂ എസ് ഡിയും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബേർസ്‌ എന്നിവയാണ് സസ്പെൻഷൻ വിഭാഗത്തിൽ. സിംഗിൾ ഡിസ്ക് ബ്രേക്ക് നൽകിയപ്പോൾ ഡ്യൂവൽ ചാനൽ എ ബി എസ് ആണ്. പക്ഷേ ഭാരം കുറച്ചു കൂടുതലാണ് 241 കെ ജി.

ചൈനീസ് ഇന്റർനാഷണൽ ട്രേഡ് എക്സിബിഷന് അവതരിപ്പിച്ച ഇവൻ ചൈന വിട്ട് പുറത്തുപോകാൻ ഒരു വഴിയുമില്ല. എന്നാൽ ഇന്ത്യയിൽ എത്താൻ എത്താൻ ചെറിയൊരു സാധ്യതയുണ്ട് ബെൻഡയുടെ പങ്കാളിയാണ് കീവേ ഇവർ ചേർന്ന് ഇന്റർനാഷണൽ മാർക്കറ്റിൽ ഒരു കുഞ്ഞൻ 125 സിസി വി2 മോഡൽ വിൽക്കുന്നുണ്ട്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെ ട്ടി എം ആഡ്വഞ്ചുവർ 790 തിരിച്ചെത്തുന്നു

കെ ട്ടി എം നിരയിൽ 2019 ലാണ് എ ഡി വി 790 അമേരിക്കയിൽ എത്തുന്നത്....

കറുപ്പിൽ കുളിച്ച് ബി എസ് എയും

650 ട്വിൻസിനോട് മത്സരിക്കാൻ ക്ലാസ്സിക് ലെജൻഡ് ( മഹീന്ദ്ര ) തിരിച്ചു കൊണ്ടുവന്ന ബ്രാൻഡ് ആണ്...

ഭീകരൻ ആർ എസ് 457 അണിയറയിൽ

അപ്രിലിയയുടെ ആർ എസ് നിര ജനിച്ചിരിക്കുന്നത് ട്രാക്കിൽ നിന്നാണ്. അത് 125 മുതൽ 1100 സിസി...

ട്ടി വി എസ് യൂറോപ്പിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര ബ്രാൻഡ് ആണ് ട്ടി വി എസ്. ഇന്ത്യയിൽ മാത്രമല്ല...