വെള്ളിയാഴ്‌ച , 22 സെപ്റ്റംബർ 2023
Home latest News ചില യൂ എസ് ഡി ഫോർക്ക് വിശേഷങ്ങൾ
latest News

ചില യൂ എസ് ഡി ഫോർക്ക് വിശേഷങ്ങൾ

ഗുണങ്ങൾ, ദോഷങ്ങൾ, ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

ചില യൂ എസ് ഡി ഫോർക്ക് വിശേഷങ്ങൾ
ചില യൂ എസ് ഡി ഫോർക്ക് വിശേഷങ്ങൾ

ഇന്ത്യയിൽ ഇപ്പോൾ യൂ എസ് ഡി ഫോർക്കിൻറെ കാലമാണ്. പുതിയ മോഡലുകളെ പ്രീമിയം ആകാനുള്ള എളുപ്പവിദ്യയാണ് പുതിയ സസ്പെൻഷൻ സെറ്റപ്പ്. യൂ എസ് ഡി ഫോർക്കിൻറെ ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇവിടെ ലളിതമായി വിശധികരിക്കുന്നത്.

യൂ എസ് ഡി ഫോർക്കിൽ നമ്മൾ പ്രധാനമായും കാണുന്ന രണ്ടു ഭാഗങ്ങളാണ്. അതിൽ തടി കുറഞ്ഞു തിളങ്ങുന്ന ഭാഗത്തെ സ്റ്റാൻഷനെന്നും, തടി കൂടിയ ഭാഗത്തെ സ്ലൈഡറും എന്നാണ് പറയുന്നത്. സ്റ്റാൻഷൻ താഴെയും സ്ലൈഡർ മുകളിലുമുള്ള സസ്പെൻഷൻ സെറ്റ്ആപ്പ് ആണ് യൂ എസ് ഡി ഫോർക്ക്.

ഈ സസ്പെൻഷൻ സെറ്റ്ആപ്പിൻറെ ഗുണങ്ങൾ മികച്ച ഹാൻഡ്ലിങ്ങും, ബെൻഡ് കുറയാനുള്ള സാധ്യതയുമാണ്. എന്നാൽ ദോഷങ്ങളിലേക്ക് കടന്നാൽ, മൈയിൻറ്റയിനൻസ്, വില എന്നിവ കൂടുതലാണ്. ഒപ്പം ഫോർക്ക് സീൽ മുകളിൽ നിൽക്കുന്നതിനാൽ സീൽ പൊട്ടിയാൽ ബ്രേക്കിങ്ങിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ ഹാൻഡ്ലിങ് തരുന്നതിനാൽ ഈ സസ്പെൻഷൻറെ യാത്രാസുഖം കുറക്കും.

ഈ സ്വഭാവ വിശേഷങ്ങൾ കൊണ്ട് തന്നെ വില കൂടിയതുകൊണ്ട് യൂ എസ് ഡി ഫോർക്ക് നല്കണമെന്നില്ല. സ്പോർട്സ് സ്വഭാവമുള്ള ബൈക്കുകൾക്കാണ് സസ്പെൻഷൻ കൂടുതൽ യോജിക്കുക.

ചില യൂ എസ് ഡി ഫോർക്ക് വിശേഷങ്ങൾ

യൂ എസ് ഡി ഫോർക്ക് ഉള്ളവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം സീൽ കവർ ഉണ്ടോ എന്നാണ്. സ്ലൈഡറിൻറെ താഴത്തെ അറ്റം പൊതിഞ്ഞു നിൽക്കുന്ന ഈ ഭാഗം. സീലിൻറെ ഉള്ളിൽ പൊടികയറുന്നത്തിൽ നിന്ന് സംരക്ഷിക്കുകയും. സസ്പെൻഷൻറെ ആയുസ്സ് കൂട്ടാൻ ഇത് സഹായിക്കും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...