ആർ 1 നിർമാതാവായ യമഹ കുറച്ച് നാളുകളായി ബിഗ് ബൈക്കുകളിൽ നിന്ന് വിട്ട് നിൽക്കുകയാണ്. കൂടുതലായി 150 – 250 സിസി സെഗ്മെന്റിൽ ശ്രെദ്ധ പുലർത്താനാണ് ഈ നടപടി എന്നാണ് യമഹ പറഞ്ഞിരിക്കുന്നത്. എന്നാൽ മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ബിഗ് ബൈക്കുകൾ ഇന്ത്യയിൽ എത്താൻ ഒരുങ്ങുകയാണ്.

യമഹ ആറിൻറെ പുതിയ മുഖം
ഇന്റർനാഷണൽ മാർക്കറ്റിൽ ആർ നിരയുടെ പുത്തൻ ഡിസൈനുമായി വന്ന ആർ 7 ആയിരിക്കും ഈ വർഷം വിപണിയിലെത്തുന്ന ഒരാൾ. നമ്മുടെ ആർ 15 വി4 ൻറെ ഡിസൈനുമായി എത്തുന്ന 700 സിസി സ്പോർട്സ് ടൂറെർ 689സിസി, ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 73.4 പി എസും ടോർക് 67 എൻ എം വുമാണ്. ലൈറ്റ് വൈറ്റ് അലോയ് വീൽ, സ്ലിപ്പർ ക്ലച്ച്, എ ബി എസ്, ക്വിക്ക് ഷിഫ്റ്റർ എന്നിങ്ങനെ അത്യവശ്യം വേണ്ട ഘടകങ്ങൾ മാത്രം ഒരുക്കിയാണ് യമഹ ഇവനെ അവതരിപ്പിച്ചിരിക്കുന്നത്. 10 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കുന്ന ഇവൻ 2023 പകുതിയോടെ പൊടി പിടിച്ച് കിടക്കുന്ന യമഹ ബിഗ് ബൈക്ക് നിരയിലെത്തും.

നേക്കഡ് സഹോദരനും ചേട്ടനും
ഇവനൊപ്പം ബിഗ് ബൈക്ക് നിരയിലേക്ക് നേക്കഡ് സഹോദരനും ചേട്ടനും ഇന്ത്യയിൽ എത്തുന്നുണ്ട്. ആർ 7 ൻറെ അതേ എൻജിൻ പിന്തുടരുന്ന എം ട്ടി 07. 94 പി എസ് കരുത്ത് പകരുന്ന 890 സിസി ലിക്വിഡ് കൂൾഡ് മൂന്ന് സിലിണ്ടർ എൻജിനോട് കൂടിയ എം ട്ടി 09. ഫോർജ്ഡ് അലോയ് വീൽ, ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷൻ, ക്വിക്ക് ഷിഫ്റ്റർ, 6 ആക്സിസ് ഐ എം യൂ ലീൻ സെൻസറ്റിവ് റൈഡർ അയ്ഡ്സ്, ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷൻ, ക്രൂയ്‌സ് കണ്ട്രോൾ എന്നിങ്ങനെ എങ്ങനെ നോക്കിയാലും ചേട്ടൻ ഒരു പടി മുന്നിൽ നിൽക്കും. എന്നാൽ കാഴ്ചയിൽ ഇരുവരും തമ്മിൽ ചെറിയ മാറ്റങ്ങൾ ഒള്ളു താനും. 2023 പകുതിയോടെ വിപണിയിൽ എത്തുന്ന അനിയൻ ഭാവ 7.5 ലക്ഷവും ചേട്ടൻ ഭാവക്ക് 11.5 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വില പ്രതീഷിക്കുന്നത്.
ഇലക്ട്രിക്കും ക്വാർട്ടർ ലിറ്ററും
സി ബി യൂ യൂണിറ്റുകളായി എത്തുന്ന ലോ വോളിയം ബിഗ് ബൈക്കുകൾക്കൊപ്പം. ഇപ്പോൾ ലോ വോളിയം മോഡലായ ക്വാർട്ടർ ലിറ്റർ എഫ് സി യുടെ വില്പന കൂട്ടുന്നതിനായി എഫ് സി എക്സ് 25 വിപണിയിൽ എത്തിക്കാൻ യമഹക്ക് പ്ലാനുണ്ട്. എഫ് സി എക്സ് 150 സിസി യിൽ തന്നെ മികച്ച പ്രതികരമല്ല നേടി കൊണ്ടിരിക്കുന്നത്. എന്നിട്ടും എഫ് സി എക്സ് 25 പണിഗണിക്കുന്നതിൻറെ ലക്ഷ്യം കഴിഞ്ഞ വർഷത്തെ ഹണ്ടർ 350 ക്ക് കിട്ടിയ വൻവരവേൽപ്പാണ്. ഇതിനൊപ്പം ഒരു ഇലക്ട്രിക്ക് സ്കൂട്ടറും യമഹയുടെതായി ഇന്ത്യയിലെത്തും. രൂപത്തിൽ യൂറോപ്പിൽ എത്തിയ നിയോസുമായി സാമ്യമുണ്ടെങ്കിലും ഇന്ത്യൻ കണ്ടിഷനുകൾ കനുസരിച്ചുള്ള മോഡലായിരിക്കും വിപണിയിൽ എത്തുന്നത്.
എഫ് സി 25 ഇന്ത്യയിൽ അത്ര മികച്ച വില്പനയല്ല നേടിക്കൊണ്ടിരിക്കുന്നത് എന്നാൽ സാഹസിക നിരയിൽ എഫ് സി എത്തിയാൽ ഒന്ന് കൂടെ തിളങ്ങാനാണ് സാധ്യത. ബ്രസീലിൽ എഫ് സി 25 നെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി ലാൻഡർ 250 എന്ന പേരിൽ ഇപ്പോൾ നിലവിലുണ്ട്. അത് ഇന്ത്യയിൽ എത്തിയെങ്കിലും ഒന്നുകൂടെ വിജയമായേനെ.
കണ്ണ് ഇനിയും കഴക്കും
ഇവർക്കൊപ്പം യമഹയുടെ ഏറെ കാത്തിരിക്കുന്ന മോഡലുകളായ എക്സ് എസ് ആർ 155, പുതു തലമുറ ആർ 3 എന്നിവർ 2023 ലും എത്തുന്ന കാര്യം സംശയമാണ്. ഒപ്പം എന്നാൽ ഒരു എ ഡി വി ഇന്ത്യയിൽ എത്തുമെന്ന് യമഹയുടെ മേധാവി അറിയിച്ചിരുന്നു ആരായിരിക്കും അവൻ.
Leave a comment