കെ ട്ടി എം കരുത്ത് പകരുന്ന മോഡലുകളാണ് സ്വീഡിഷ് ബ്രാൻഡായ ഹസ്കി നിരയിൽ ഉള്ളത്. ഇന്ത്യയിൽ അരങ്ങേറ്റം മോശമായെങ്കിലും കൂടുതൽ ശക്തിയോടെയാണ് ഹസ്കി തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇത്തവണ 390 യുടെ എൻജിനുമായി സ്വാർട്ട്പിലിൻ 401 ആണ് ഹസ്കിയുടെ പുതിയ സാരഥി.
250 മോഡലുകളിലെ പോരായ്മകൾ മനസ്സിലാക്കി ഒരുക്കുന്ന 401 ലെ മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം. അതിനായി പ്രൊഡക്ഷൻ റെഡി ആയ ഒരു മോഡൽ ഇപ്പോൾ സ്പോട്ട് ചെയ്തിട്ടുണ്ട്. ആദ്യം ഡിസൈനിലേക്ക് കടന്നാൽ സീറ്റ്, ഇന്ധന ടാങ്ക്, സൈഡ് പാനലുകൾ എല്ലാം ഹസ്കിയുടെ അതേ ഡി എൻ എ യിൽ തന്നെ.

ഹസ്കി 250 യിൽ ഏറെ പഴി കേട്ട ഹാൻഡിൽ ബാർ മാറ്റി ഡ്യൂക്ക് മോഡലുകളിൽ നിന്ന് എടുത്തിട്ടുണ്ട്. ഒപ്പം ഗ്രാബ് റെയിൽ പഴയ ഡിസൈൻ തന്നെ തുടരുന്നുണ്ടെങ്കിലും. കുറച്ചു കൂടി ഉയരം കൂട്ടിയാണ് ഇപ്പോൾ എത്തി ഇരിക്കുന്നത്. അതിനാൽ പിൻയാത്രികന് കുറച്ചു കൂടി സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.
അത് കഴിഞ്ഞ് താഴോട്ട് നീങ്ങിയാൽ വലിയ മാറ്റങ്ങൾ അവിടെയുണ്ട്. എൻജിൻ പുതു തലമുറ 399 സിസി എൻജിനടുത്താണ് നിൽപ്പ്. കാരണം എൻജിൻ ക്രങ്ക് കേസിൻറെ ഡിസൈൻ ഇരുവരുടെയും ഒരുപോലെ തന്നെ. മിക്കവാറും 399 സിസി എൻജിനാകും ഇവനും ഉണ്ടാക്കുക. അഡ്ജസ്റ്റബിൾ യൂ എസ് ഡി, ഓഫ്‌സെറ്റ് മോണോ സസ്പെൻഷൻ, ഷാസി, സ്വിങ് ആം എല്ലാം പുത്തൻ മോഡലിനോട് വലിയ സാമ്യമുണ്ട്. ഒപ്പം അണ്ടർബെല്ലി എക്സ്ഹൌസ്റ്റ് കൂടി എത്തുന്നതോടെ സംശയം ശക്തമാകുന്നു.

ഇനിയാണ് ഇവൻ ഇന്ത്യൻ വേർഷൻ ആണെന്ന് ഉറപ്പ് വരുത്തുന്ന ഘടകങ്ങൾ വരുന്നത്. ഇന്റർനാഷണൽ മോഡലിനെ വിട്ട് ഇവന് നൽകിയിരിക്കുന്നത് സ്പോക്ക് വീലുകൾക്ക് പകരം അലോയ് വീലുകളാണ്. അത് വന്നിരിക്കുന്നത് എ ഡി വി 390 യുടെ അലോയ് വീലിനോടാണ് സാമ്യം.
ഒപ്പം ബ്ലോക്ക് പാറ്റേൺ ടയറിന് പകരം റോഡ് ടയറുകളാണ് പുത്തൻ മോഡലിന് എത്തുന്നത്. അതോടെ കാഴ്ചയിലെ ആ റഫ്നെസ്സ് കുറച്ചധികം കൈമോശം വന്നു പോയിട്ടുണ്ട്. സ്ക്രമ്ബ്ലെറിനെ റോഡ്സ്റ്റർ ആക്കിയ ഫീലായി.
ഇവൻറെ വരവിന് പിന്നിൽ ഒരു വിടവ് നികത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ട്. പുത്തൻ ഡ്യൂക്ക് 390 എത്തുമ്പോൾ ഏകദേശം 3.2 ലക്ഷത്തിന് അടുത്താകും എക്സ്ഷോറൂം വില. അതിന് പിന്നിലായിരിക്കും സ്വാർട്ട്പിലിൻ 401 ൻറെ വില. ഇന്ത്യയിൽ 390 എൻജിനിൽ ലഭിക്കുന്ന ഏറ്റവും അഫൊർഡബിൾ മോഡലായി എത്തുന്ന ഇവന് കെ ട്ടി എം മോഡലുകളിലെ പോലെ ഇലക്ട്രോണിക്സിൻറെ അതിപ്രസരം ഉണ്ടാകാൻ സാധ്യതയില്ല.
Leave a comment