ഇന്ത്യയിൽ ബി എസ് 6.2 വിൻറെ അവസാന ദിവസം കഴിഞ്ഞെങ്കിലും ഭൂരിഭാഗം മോഡലുകളും ഇപ്പോഴും ബി എസ് 6 ൽ തന്നെയാണ് ഓടുന്നത്. അതിനുള്ള കാരണം നേരത്തെ പറഞ്ഞതുകൊണ്ട് വീണ്ടും പറയുന്നില്ല. എന്നാൽ ഈ മാസവും ഇന്ത്യൻ വിപണിയിലേക്ക് കുറച്ചധികം മോട്ടോർസൈക്കിളുകൾ എത്തുന്നുണ്ട്. അവരിലെ പ്രമുഖരെ പരിചയപ്പെടാം.

ആദ്യം കെ ട്ടി എമ്മിൽ നിന്ന് തുടങ്ങാം ആഡ്വഞ്ചുവർ എന്ന് പേരുണ്ടെങ്കിലും കെ ട്ടി എം 390 സാഹസികതയിലേക്ക് കടന്നാൽ ചില പ്രേശ്ങ്ങനങ്ങൾ അകറ്റിയിരുന്നു. എന്നാൽ പടി പടിയായി അത് മാറ്റിയിട്ടുണ്ടെങ്കിലും. ഇനി വിട്ടു കൊടുക്കാൻ കെ ട്ടി എം തയ്യാറല്ല.
അതുകൊണ്ട് ഏറ്റവും പ്രേശ്നമായിരുന്ന അലോയ് വീൽ മാറ്റി ഇന്ത്യയിലും സ്പോക്ക് വീൽ എത്തിക്കുകയാണ്. 19 / 17 ഇഞ്ച് സ്പോക്ക് വീലുകൾക്കൊപ്പം അഡ്ജസ്റ്റബിൾ സസ്പെൻഷനും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിലയിലും മാറ്റമുണ്ടാകും.

അടുത്തതായി എത്തുന്നത് എൻഫീൽഡ് കുടുംബത്തിലെ കാരണവൻ ബുള്ളറ്റ് ആണ്. അദ്ദേഹത്തെ ഒന്ന് ചുള്ളൻ ആകാനാണ് എൻഫീൽഡിൻറെ ശ്രമം. പുതിയ തലമുറ വൈബ്രേഷൻ കുറഞ്ഞ എൻജിനൊപ്പം, ഡിസൈനിലും ക്ലാസിക്കിനോട് ചേർന്നാണ് പുത്തൻ മോഡലിൻറെ നിൽപ്പ്.
പഴയ ബുള്ളറ്റ് ഓർമ്മയാകാൻ ഏതാനും ദിവസങ്ങൾ മാത്രം. അതുകൊണ്ട് തന്നെയാകാം ബുള്ളറ്റിന് മികച്ച വില്പന നേടുന്നതും. ഇപ്പോഴും വൈബ്രേഷൻ ഉള്ള ബുള്ളറ്റിന് ആരാധകരുണ്ട് എന്നത് ഇതിലൂടെ വ്യക്തം. പഴയ ബുള്ളെറ്റ് നിലനിർത്താനും സാധ്യതയുണ്ട്.

അടുത്ത ലോഞ്ച് ഒരു ഭീകരൻറെയാണ്, ഡയറ്റോണയെ ട്രിയംഫ് കൈവിട്ടെങ്കിലും നേക്കഡ് വേർഷനെ തേച്ചു മിനുക്കുകയാണ്. സെഗ്മെന്റിൽ തന്നെ ഏറ്റവും കരുത്തുറ്റ സ്ട്രീറ്റ് ട്രിപ്പിൾ ഈ മാസം എത്തും. 130 ബി എച്ച് പി കരുത്തുള്ള ഇവൻറെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
Leave a comment