നാളെ ഹീറോയുടെ പുതിയ മൂന്ന് സ്കൂട്ടറിൻറെ ഗ്ലോബൽ ലോഞ്ച് നടക്കാൻ പോകുകയാണ്. ഹീറോയുടെ ഇപ്പോഴത്തെ നോട്ടം മുഴുവൻ പ്രീമിയം നിരയിൽ ആയതുകൊണ്ട്. ഇപ്പോഴുള്ള മോഡലുകളിൽ നിന്ന് പ്രീമിയം താരങ്ങളാണ് നാളെ എത്തുന്നത്.
ഹൈലൈറ്റ്സ്
- വിദ വി 1 പ്രൊ കൂപ്പെ
- സൂം 125 സ്‌പോർട്ടി സ്കൂട്ടർ
- സൂം 160 എ ഡി വി
അതിൽ ഏറ്റവും ആദ്യം ഹീറോയുടെ പ്രീമിയം ബ്രാൻഡ് ആയ വിദ വി 1 ആണ്. ഇന്ത്യയിൽ എത്തിയ മോഡലിന് കുറച്ചു മോഡേൺ ട്ടച്ചാണ് നല്കിയതെങ്കിൽ. യൂറോപ്പിൽ പിന്നിൽ കൂപ്പെ ഡിസൈനിലാണ് ഇവൻ വരുന്നത്. പവർ ട്രെയിൻ തുടങ്ങിയ കാര്യങ്ങളിൽ വലിയ വ്യത്യാസം ഉണ്ടാകാൻ വഴിയില്ല.

അടുത്തത് സ്‌പോർട്ടി സ്കൂട്ടർ സൂം 110 നിൻറെ 125 അവതാർ ആണ്. കരിസ്മയോട് അടുത്ത് നിൽക്കുന്ന ഹെഡ്‍ലൈറ്റ് യൂണിറ്റ് ആണ് ഇവന് . ഒപ്പം സൂം 110 നിനെക്കാളും കുറച്ചു കൂടി ഷാർപ്പ് ആക്കിയിട്ടുണ്ട് കക്ഷിയെ. എൻജിൻ ഡെസ്റ്റിനി 125, മാസ്‌ട്രോ 125 ൽ കണ്ട അതേ എൻജിൻ വരാനാണ് സാധ്യത.
അടുത്ത് എത്തുന്നത് ആണ് നാളത്തെ താരം ഹീറോയുടെ ആദ്യ മാക്സി സ്കൂട്ടർ.
- വലിയ വിൻഡ് സ്ക്രീൻ
- ഇരട്ട എൽ ഇ ഡി ഹെഡ്‍ലൈറ്റ്
- ഏറോക്സിനെ പോലെയുള്ള സെന്റര് ടണൽ
- 14 ഇഞ്ച് ടയർ എന്നിങ്ങനെ
ഒരു മാക്‌സി സ്കൂട്ടറിന് വേണ്ടിയുള്ള സാധന സമഗരികൾ എല്ലാം എത്തുന്ന മോഡലിന് വേണ്ടി. പുതുപുത്തൻ എൻജിനാണ് ഹീറോ ഒരുക്കുന്നത്. പുറത്ത് വിട്ട ടീസറിലെ ചിത്രം വെളുപ്പിച്ചപ്പോൾ കുറച്ചു കാര്യങ്ങൾ പുറത്തായിട്ടുണ്ട്. സൂം സീരിസിൽ തന്നെയാണ് ഇവനും വരുന്നത്.
160 സിസി എൻജിനായിരിക്കും ഇവൻറെ ഹൃദയമെങ്കിലും. ഹീറോ നിരയിലെ രണ്ടാമത്തെ ലിക്വിഡ് കൂൾഡ് എൻജിനാണ്. ഈ പവർ ഹൌസ്സ് ഇവയിൽ മാത്രം ഒതുങ്ങി നിൽക്കാൻ സാധ്യതയില്ല. ഇപ്പോൾ എതിരാളികൾ ഇല്ലാതെ വിലസുന്ന ആർ 15, എം ട്ടി 15 എന്നിവർ പേടിക്കേണ്ടിവരും.
Leave a comment