വരുന്ന മാസങ്ങൾ ആഘോഷങ്ങളുടെ നാളുകൾ ആണല്ലോ. പൂരം, പെരുനാൾ, ക്രിസ്തുമസ് എന്നിങ്ങനെ അടിച്ചു പൊളിക്കാനുള്ള പരിപാടികളുടെ ലിസ്റ്റ് നീളുമ്പോൾ. ബൈക്ക് പ്രേമികളായ നമ്മുക്കു മാത്രമായി ചില ആഘോഷങ്ങളുണ്ട്. അതിലെ പ്രമുഖരെ ഒന്ന് ഓർമ്മപ്പെടുത്താം.
ഹൈലൈറ്റ്സ്
- ലിസ്റ്റിലെ ഇന്റർനാഷണൽ താരം
- എല്ലാവരുടെയും ആഘോഷം
- റോയൽ എൻഫീൽഡിൻറെ ആഘോഷം
- മോട്ടോവേഴ്സിന് എതിരാളിയായി മോട്ടോസോൾ
ലിസ്റ്റിലെ ഇന്റർനാഷണൽ താരം
ആദ്യം തന്നെ ഇന്റർനാഷണൽ ലെവെലിലേക്കാൻ പോകുന്നത്. ഇറ്റലിയിൽ എല്ലാ വർഷവും നടക്കുന്ന ഓട്ടോ എക്സ്പോക്കളിൽ ഒന്നാണ് ഇ ഐ സി എം എ 2023. അടുത്ത ഒരു വർഷം പുതുതായി വരാൻ പോകുന്ന മോഡലുകളെ എല്ലാം കമ്പനികൾ ഇവിടെ പ്രദർശിപ്പിക്കും.

ലോകത്തിലെ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും, മോട്ടോർസൈക്കിൾ മാത്രമല്ല അക്‌സെസ്സറിസിലെയും സ്രാവുകളുടെ അടുത്ത ഒരു വർഷത്തെ പ്ലാൻ ഇവിടെ കാണാം. മൊത്തത്തിൽ 1,000 ത്തിന് മുകളിൽ ബ്രാൻഡുകളാണ് ഇവിടെ തങ്ങളുടെ നൂതന ഉത്പനങ്ങളുമായി എത്തുന്നത്.
ഈ എക്സ്പോ കാണാനായി ഏകദേശം 5 ലക്ഷം പേർ എത്തുമെന്നാണ് കണക്ക് കൂട്ടൽ. നവംബർ 07 ന് തുടങ്ങി 12 ന് തിരശീല വീഴും.
എല്ലാവരുടെയും ആഘോഷം
ഇനി അടുത്ത പരിപാടി നടക്കുന്നത് ഇന്ത്യയിലാണ്, ഇന്ത്യ ബൈക്ക് വീക്ക്. മ്യൂസിക്, റേസിംഗ്, മോഡിഫിക്കേഷൻ, അക്‌സെസ്സറിസ് തുടങ്ങി എല്ലാ ബൈക്കർമാരെ ആഘോഷിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ എല്ലാം ഐ ബി ഡബിൾ യൂവിലുണ്ട്.
ഇതിനൊപ്പം 10 വർഷത്തിലേക്ക് കടക്കുന്ന ഐ ബി ഡബിൾ യൂവിൽ. ലോകത്തിലെ തന്നെ വലിയ ബ്രാൻഡുകൾ തങ്ങളുടെ റോഡിൽ എത്തുന്നതും എത്താതുമായ മോഡലുകളെ ഇവിടെ എത്തിക്കും. ഡിസംബർ 8, 9 ന് ഗോവയിൽ നടക്കുന്ന പരിപാടിക്ക് 2999/- രൂപയാണ് ചാർജ് ചെയ്യുന്നത്.
റോയൽ എൻഫീൽഡിൻറെ ആഘോഷം
ഐ ബി ഡബിൾയൂ ബൈക്കർമാർക്ക് വേണ്ടിയാണ് എങ്കിൽ. റോയൽ എൻഫീൽഡിൻറെ യൂണിവേഴ്‌സ് ആണ് മോട്ടോവേഴ്സ്. റൈഡർ മാനിയയുടെ പുതിയ പതിപ്പ്. മോട്ടോവേഴ്സ് എന്ന് പുതിയ പേരിൽ എത്തിയെങ്കിലും. പഴയ കാര്യങ്ങൾ ഒക്കെ തന്നെയാണ് ഇവിടെയും അടക്കുന്നത്.
റോയൽ എൻഫീൽഡ് റേസിംഗ് ഇവൻറ്ക്കൾ. അതിന് കൂടുതൽ മാധുര്യം നൽകുന്നതിനായി വിവിധതാരം ആഹാരങ്ങൾ. മത് പിടിപ്പിക്കുന്ന മ്യൂസിക് പരിപാടികൾ. അക്‌സെസ്സറിസ്, എൻഫീൽഡ് മോഡിഫിക്കേഷൻ ബൈക്കുകൾ, വലിയ യാത്രകൾ ചെയ്തവരുടെ അനുഭവങ്ങൾ.

എന്നിങ്ങനെ നീളുന്നു കാര്യപരിപാടികളുടെ ലിസ്റ്റ്. ഗോവയിൽ നവംബർ 24 മുതൽ 26 വരെ നടക്കുന്ന ഈ മൂന്ന് ദിവസത്തെ പരിപാടിക്ക്. പങ്കെടുക്കാൻ 3500 രൂപയാണ് ചാർജ് ചെയ്യുന്നത്.
മോട്ടോവേഴ്സിന് എതിരാളിയായി മോട്ടോസോൾ

അടുത്ത ആഘോഷവും ഗോവയിൽ തന്നെ. എൻഫീൽഡിനെ വലിയ രീതിയിൽ കോപ്പി അടിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസ്. ലൈഫ് സ്റ്റൈൽ ബ്രാൻഡ് ആയി മാറാൻ ശ്രമിക്കുന്ന ട്ടി വി എസിൻറെ മോട്ടോവേഴ്സ് ആണ്, മോട്ടോസോൾ.
- ആർ 7 ന് മറുപടിയുമായി സുസൂക്കി
- ബെനെല്ലിയുടെ ഹാർഡ്കോർ ഓഫ് റോഡർ ഉടൻ
- കുറച്ചു കൂടി തെളിഞ്ഞ് സിംഗിൾ സിലിണ്ടർ ഡുക്കാറ്റി
മോട്ടോക്രോസ്സ്, ഡേർട്ട് റേസിംഗ്, മോഡിഫിക്കേഷൻ, സ്റ്റണ്ട്, തുടങ്ങിയ പരിപാടിക്കൽ എല്ലാം ഇവിടെയും ഉണ്ടാകും. പക്ഷേ ഐ ബി ഡബിൾ യൂ വിൻറെ തിയ്യതിയിൽ തന്നെയാണ് മോട്ടോസോളും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഡിസംബർ 8 – 9 ൽ നടക്കുന്ന ഇവന്റിൻറെ ടിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ എപ്പോൾ ലഭ്യമല്ല.
Leave a comment