ഏറെ നാളായി കാത്തിരിക്കുന്ന 2024 ഡ്യൂക്ക് സീരിസിൻറെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. ഇന്ന് ഓഗസ്റ്റ് 22 നാണ് പുത്തൻ സിംഗിൾ സിലിണ്ടർ റോക്കറ്റുകൾ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്നത്. അതുകൊണ്ട് തന്നെ 200 ഈ നിരയിൽ ഇല്ല. 125, 250, 390 മോഡലുകളാണ് ലൗഞ്ചിന് ഒരുങ്ങുന്നത്.
ഇതിൽ ഏറ്റവും പ്രതീക്ഷ വക്കുന്ന താരം 390 യാണ്. കാരണം പുതിയ ഹൃദയവുമായാണ് പുത്തൻ മോഡൽ എത്തുന്നത്. 373 സിസി യിൽ നിന്ന് 398 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവൻറെ പവർ പ്ലാൻറ്റ്. 43.5 പി എസിൽ നിന്നും 47 പി സിനടുത്ത് കരുത്തുമായാകും ഇവൻ എത്താൻ സാധ്യത.
രൂപത്തിൽ ഇപ്പോഴത്തെ സൂപ്പർ ഡ്യൂക്കിനെപ്പോലെയുള്ള ഡിസൈൻ തന്നെ. 250, 125 മോഡലുകളിലും എൻജിനിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും. രൂപം പുതിയ ഡ്യൂക്ക് 390 യുടേത് പോലെ തന്നെ. പക്ഷേ ഈ മോഡലുകൾക്കെല്ലാം പുതിയ ആർ സി യിൽ കണ്ട ഭാരം കുറഞ്ഞ ഷാസി, അലോയ് വീൽ, ബ്രേക്ക്.
എന്നിവ ചെറിയ മാറ്റങ്ങളോടെ ഇവരിലും ഉണ്ടാകും. ഇന്ന് ഇന്റർനാഷണൽ മാർക്കറ്റിലെ ലോഞ്ച് കഴിഞ്ഞ് അധികം വൈകാതെ ഇവർ ഇന്ത്യയിലും എത്തും.
Leave a comment