ഇന്ത്യയിൽ ക്രൂയ്സർ മോഡലുകൾക്ക് അത്ര പ്രിയമില്ല. എന്നാൽ റോയൽ എൻഫീൽഡ് തങ്ങളുടെ സൂപ്പർ മിറ്റിയോർ 650 അവതരിപ്പിച്ചപ്പോൾ ഈ രംഗവും കുറച്ചു ചൂട് പിടിച്ചിട്ടുണ്ട്. എന്നാൽ ഈ നിരയിൽ ഏറെ നാളായി ഉള്ള വുൾക്കാൻറെ ബി എസ് 6.2 വിലെ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ വാഹന വിപണി.
കവാസാക്കി നിരയിലെ ക്രൂയ്സർ മോഡലിന് മെറ്റാലിക് മേറ്റ് കാർബൺ ഗ്രേ നിറവും. പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന എൻജിൻ കൂടി എത്തിയതോടെ വിലയിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 70,000 രൂപയുടെ വർദ്ധനവുമായി 7.1 ലക്ഷം രൂപയാണ് വുൾകാൻ എസിൻറെ ഇപ്പോഴത്തെ എക്സ് ഷോറൂം വില.
പ്രധാന എതിരാളിയായ സൂപ്പർ മിറ്റിയോറിന്, വുൾകാൻ എസിൻറെ പകുതി വിലക്കാണ് ഇപ്പോൾ വില്പന നടത്തുന്നത്. അപ്പോൾ എന്തായിരിക്കും ഇത്ര വിലക്കൂട്ടാനുള്ള കാരണം എന്ന് ചോദിച്ചാൽ പുതിയൊരു ആളുടെ വരവിന് കവാസാക്കി ഒരുങ്ങുന്നു എന്നാണ് അഭ്യുഹങ്ങൾ. അത് മറ്റാരുമല്ല എലിമിനേറ്റർ 400 ആണ്. ഇന്ത്യയിലുള്ള നിൻജ 400 ൻറെ ഹൃദയം തന്നെയാണ് പുത്തൻ ക്രൂയിസറിൽ ഉള്ളത്.
വിലകൊണ്ട് മത്സരിക്കാൻ വന്ന സൂപ്പർ മിറ്റിയോറിനോട് കിടപിടിക്കാൻ എന്തായാലും വുൾകാൻ എസിന് സാധിക്കില്ല. അതുകൊണ്ട് ഇന്റർനാഷണൽ മാർക്കറ്റിൽ ഇറക്കിയ എലിമിനേറ്ററിനെ കൊണ്ട് പിടിക്കാനായിരിക്കും. വുൾകാൻ എസിന് കുറച്ച് വില കൂട്ടിയിട്ടിരിക്കുന്നത്. ഇവരുടെ രണ്ടുപേരുടെയും ഇടയിലായിരിക്കും എലിമിനേറ്റർ അവതരിപ്പിക്കുക.
Leave a comment