ഇന്ത്യൻ ക്രൂയ്സർ വിപണിയിൽ വലിയ ഉണർവാണ് സൂപ്പർ മിറ്റിയോർ 650 കൊണ്ടുവന്നിരിക്കുന്നത്. നേരിട്ട് മത്സരിക്കാൻ മോഡലുകൾ ഇപ്പോൾ ഇല്ലെങ്കിലും, കവാസാക്കി ഒരാളെ ഒരുക്കുന്നുണ്ട്. അത് ജാപ്പനീസ് മാർക്കറ്റിൽ എത്തിയ എലിമിനേറ്റർ 400 ആണ്. ഇന്ത്യയിൽ സൂപ്പർ മിറ്റിയോർ 650 ആണ് ലക്ഷ്യമെങ്കിൽ. അതിന് മുൻപ് അമേരിക്കയിൽ ലാൻഡ് ചെയ്ത എലിമിനേറ്റർ അവിടെ ലക്ഷ്യമിടുന്നത് റിബൽ 500 നെയാണ്. അതിനായി എൻജിൻ കപ്പാസിറ്റി കൂട്ടിയാണ് എത്തിയിരിക്കുന്നത്.
രൂപത്തിൽ ജപ്പാനീസ് എലിമിനേറ്ററുമായി വലിയ വ്യത്യാസങ്ങളില്ല. റൌണ്ട് – ഹെഡ്‍ലൈറ്റ്, മീറ്റർ കൺസോൾ. ക്രൂയ്സർ മോഡലുകളുടെത് പോലെയുള്ള ഡിസൈൻ. സ്പ്ലിറ്റ് സീറ്റ്, ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ എന്നിങ്ങനെ നീളുന്നു എലിമിനേറ്ററിൻറെ ചിതറിയ വിശേഷങ്ങൾ. അർബൻ ക്രൂയ്സർ ഡി എൻ എ പിന്തുടരുന്ന ഇവന് ജപ്പാനിലെ പോലെ അമേരിക്കയിലും രണ്ട് വാരിയന്റുകളുണ്ട്.

സ്റ്റാൻഡേർഡ്, എസ് ഇ എന്നിങ്ങനെ രണ്ടു വിഭാഗം എലിമിനേറ്ററുകൾ. സ്റ്റാൻഡേർഡ് മോഡലിനെ എ ബി എസ്, നോൺ എ ബി എസ് എന്നിങ്ങനെ തിരഞ്ഞെടുക്കാം. എസ് ഇ ക്ക് ആകട്ടെ എ ബി എസ് സ്റ്റാൻഡേർഡ് ആണ്. ഒപ്പം ഡ്യൂവൽ ട്ടോൺ നിറം, കളർ ഹെഡ്‍ലൈറ്റ് കവിൾ, കറുപ്പ് ഹീറ്റ് ഷിൽഡ് എന്നിങ്ങനെ നീളുന്നു മാറ്റങ്ങൾ.
ഇനി എൻജിനിലേക്ക് കടന്നാൽ ജപ്പാൻ വേർഷനെക്കാളും കപ്പാസിറ്റിയിൽ 50 സിസി കൂടിയിട്ടുണ്ട്. അതോടെ 451 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ എൻജിൻറെ കരുത്തിൽ വലിയ കുതിപ്പില്ല. 1 ബി എച്ച് പി യുടെ വർദ്ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. എലിമിനേറ്റർ അമേരിക്കയിൽ പുറത്തെടുക്കുന്ന കരുത്ത് 49 ബി എച്ച് പി യാണ്. ബ്രേക്കിംഗ്, സസ്പെൻഷൻ തുടങ്ങിയ മറ്റ് ഘടകങ്ങൾ പഴയത് പോലെ തന്നെ.
- ഭാവിയിലെ ക്രൂയ്സർ മത്സരം
- കവാസാക്കിയുടെ ചെറിയ ക്രൂയ്സർ ???
- റിബേലിനെ എലിമിനേറ്ററും എലിമിനേറ്റ് ചെയ്യുമോ???
ഇനി വിലയിലേക്ക് കടന്നാൽ എലിമിനേറ്ററിന് 5.48 ലക്ഷം മുതലാണ് ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വില ആരംഭിക്കുന്നത്. അത് എ ബി എസ് എത്തുമ്പോൾ 5.73 ലക്ഷവും. എസ് ഇ വാരിയന്റിന് 5.97 ലക്ഷവുമാണ് വില. പ്രധാന എതിരാളിയായ റിബൽ 500 ന് 5.31 ലക്ഷമാണ് വില. സൂപ്പർ മിറ്റിയോർ 650 അമേരിക്കയിൽ ഇപ്പോൾ ഇപ്പോൾ ലഭ്യമല്ല. വിലനിലവാരം നോക്കുമ്പോൾ ഇതേ റേഞ്ചിൽ തന്നെയാകും ഭാവിയിലെ സൂപ്പർ മിറ്റിയോറിൻറെ അവിടത്തെ വില.
Leave a comment