യമഹയെ വീഴ്ത്താൻ ഹോണ്ട അവതരിപ്പിച്ച 750 യിൽ പുതിയ താരങ്ങൾ വരുമ്പോൾ. സുസുക്കിയും വെറുതെ ഇരിക്കുന്നില്ല. 800 സിസിയിൽ കൂടുതൽ ആളുകളെ അവതരിപ്പിക്കുകയാണ് സുസുക്കിയും.
കഴിഞ്ഞ വർഷം എത്തിയത് സാഹസികനും, നേക്കഡും ആണെങ്കിൽ. ഈ വർഷം കരുതിവക്കുന്നത് സാഹസികനും സ്പോർട്സ് ബൈക്കുമാണ്. കഴിഞ്ഞ വർഷത്തെ സാഹസികൻ ഓഫ് റോഡ് മോഡൽ ആണെങ്കിൽ, ഇത്തവണ വരുന്നത് റോഡ് വേർഷനാണ് എന്നതാണ് പ്രത്യകത.
- ഹൈബ്രിഡ് മുതൽ ക്ലാസ്സിക് വരെ .
- സി ബി 350 യുടെ വല്യേട്ടൻ വരുന്നു
- ഡുക്കാറ്റിയെ മലത്തി അടിച്ച് ബി എം ഡബിൾ യൂ
സ്പോക്ക് വീലിന് പകരം അലോയ് വീലുകളും, 17 ഇഞ്ച് ടയറുമാണ് കാഴ്ചയിലെ മാറ്റങ്ങൾ. ഇതിനൊപ്പം റോഡിലേക്ക് വേണ്ട ഇലക്ട്രോണിക്സും അക്‌സെസ്സറിസും പുത്തൻ മോഡലിൽ ഉണ്ടാകും. അത് കഴിഞ്ഞെത്തുന്നത് സ്പോർട്സ് ബൈക്കിലേക്കാണ്. ആർ 7, സി ബി ആർ 750 എന്നിവരോട് മത്സരിക്കാൻ.
800 സിസി യിൽ ഒരു സ്പോർട്സ് ബൈക്ക് സുസുക്കി നിരയിൽ നിന്നും ഉണ്ടാകും. യമഹയെ വളഞ്ഞിട്ട് സുസുക്കിയും ഹോണ്ടയും ആക്രമിക്കുമ്പോൾ. യമഹ വേറെ മൂഡിലാണ്. തങ്ങളുടെ 900 നിരയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് യമഹ.
കൊടും സാഹസികനായ ട്ടെനേറിൻറെ 900 വേർഷനും, ആർ 9 നുമാണ് യമഹയുടെ കൂടാരത്തിൽ എത്താൻ സാധ്യത കാണുന്നത്.
Leave a comment